പ്രധാന വാര്‍ത്തകള്‍
ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുണ്ടായ തീപിടിത്തം കതിന പൊട്ടിത്തെറിച്ചല്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്


പത്തനംതിട്ട: ശബരിമലയില്‍ മാളികപ്പുറത്തിന് സമീപമുണ്ടായ തീപിടിത്തം കതിന പൊട്ടിത്തെറിച്ചല്ലെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്.
ഫോറന്‍സിക് പരിശോധനകളുടെയും എ.ഡി.എം നല്‍കിയ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് കലക്ടര്‍ റിപ്പോര്‍ട്ട നല്‍കിയത്.
സര്‍ക്കാരിന് കൈമാറിയ റിപ്പോര്‍ട്ട് ഹൈക്കോടതി ദേവസ്വം ബെഞ്ചിലും സമര്‍പ്പിക്കും. വിശദമായ അന്വേഷണത്തിന് ശേഷം പൂര്‍ണതോതിലുള്ള റിപ്പോര്‍ട്ട് വീണ്ടും സമര്‍പ്പിക്കുമെന്ന് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ഇന്നലെയുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു.