പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടിച്ചത് മൂന്നേമുക്കാല്‍ കോടി രൂപയുടെ മദ്യം


നെടുങ്കണ്ടം: പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടിച്ചത് മൂന്നേമുക്കാല്‍ കോടി രൂപയുടെ മദ്യം. ജില്ലയിലെ ഇരുപത് ബിവറേജസ് ഔട്ട്‌ലെറ്റുകളില്‍ നടന്ന വില്‍പനയുടെ കണക്കുകളാണ് പുറത്തുവന്നത്.ഇത്തവണയും പതിവു തെറ്റിക്കാതെ കട്ടപ്പന ഔട്ട്‌ലെറ്റ് മദ്യവില്‍പനയില്‍ ഒന്നാമതെത്തി. ചുങ്കം, തൂക്കുപാലം, മൂന്നാര്‍ ഔട്ട്‌ലറ്റുകളാണ് തൊട്ടുപിന്നിലുള്ളത്. ചിന്നക്കനാല്‍ ആണ് ഏറ്റവും കുറവ് വില്‍പന നടന്നത്. ജില്ലയില്‍ മൊത്തമായി 3,42,73,860 രൂപയുടെ മദ്യമാണ് ഒറ്റരാത്രികൊണ്ട് കുടിച്ചത്. ബിവറേജസ് ഔട്ട് ലറ്റിലെ മാത്രം കണക്കാണിത്. ബാറുകളിലെ കണക്ക് പുറത്ത് വന്നിട്ടില്ല. മുന്‍വര്‍ഷങ്ങളിലെ പോലെ തന്നെ കട്ടപ്പന ഔട്ട്‌ലെറ്റിലാണ് ഏറ്റവും അധികം വില്‍പ്പന നടന്നത്. 48 ലക്ഷം രൂപയുടെ വില്‍പനയാണ് ഇവിടെ നടന്നത്.
ചുങ്കം ഔട്ട്‌ലെറ്റില്‍ 38,33400 രൂപയുടെ വില്‍പനയുമായി രണ്ടാം സ്‌ഥാനത്ത് എത്തി. തടിയമ്ബാട് 27,70150 രൂപയുടെ വില്‍പ്പന നടന്നപ്പോള്‍ കൊച്ചറയിലും 27,26560 ലക്ഷത്തിന്റെ വില്‍പന നടന്നു. തൂക്കുപാലമാണ് തൊട്ട് പിന്നില്‍ 25,09510 രൂപയുടെ വില്‍പന. ചിന്നക്കനാല്‍ ഔട്ട്‌ലെറ്റിലാണ് ഏറ്റവും കുറവ് വില്‍പന നടന്നത്. 12,40480 രൂപയുടെ മദ്യം മാത്രമാണ് ഇവിടെ വിറ്റത്. ഇത് ജില്ലയിലെ 20 ബീവറേജസ് ഔട്ട്‌ലെറ്റുകളിലെ കണക്ക് മാത്രമാണ്. സ്വകാര്യ മദ്യശാലകളിലെ കണക്കുകള്‍ കൂടി വരുമ്ബോള്‍ മദ്യവില്‍പന ഇതിന്റെ പതിന്മടങ്ങുവരും എന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. ക്രിസ്‌മസിനും ജില്ലയില്‍ റെക്കോര്‍ഡ് മദ്യവില്‍പന തന്നെയാണ് നടന്നത്. കോവിഡ് ഇടവേളക്ക് ശേഷം നടന്ന പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായാണ് മദ്യ വില്‍പനയില്‍ വര്‍ധനവ് ഉണ്ടാവാന്‍ കാരണമെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ വ്യക്‌തമാക്കുന്നത്.