ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു
മറയൂര്‍: ചിന്നാര്‍ വന്യജീവി സങ്കേതത്തിലെ തൂവാനം വെള്ളച്ചാട്ടത്തിന് സമീപം വെള്ളത്തില്‍ മുങ്ങി കാണാതായ യുവാവിനായി തെരച്ചില്‍ തുടരുന്നു.ഇന്നലെയും യുവാവിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇതോടെ ഈ മേഖലയിലെ ട്രക്കിങ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് 41 അംഗ സംഘത്തിലെ തമിഴ്‌നാട് തിരുവള്ളൂര്‍ ജില്ലാ അമ്ബത്തൂരില്‍ പുതുതെരുവ് സ്വദേശി വിശാലിനെ (27) സുഹൃത്തുക്കള്‍ക്കൊപ്പം പുഴ കുറുകെ കടക്കുന്നതിനിടെ കാണാതായത്.
ആലാംപെട്ടി എക്കോ ടൂറിസം കമ്മിറ്റി ഓഫീസില്‍നിന്നും ടിക്കറ്റ് എടുത്താണ് ഒന്നരമണിക്കൂര്‍ ട്രാക്കിങിലാണ് തൂവാനം വെള്ളച്ചാട്ടം കാണാന്‍ എത്തുന്നത്. വെള്ളത്തിന്റെ അളവുകൂടിയാല്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ അനുവദിക്കുന്നതല്ല.
എന്നാല്‍ വെള്ളച്ചാട്ടം കാണാന്‍ മാത്രം അനുവദിച്ചിരുന്ന സാഹചര്യത്തില്‍ യുവാക്കള്‍ ആറ് കുറുകെ കടന്നുചെല്ലാന്‍ പാറക്കല്ലുകളില്‍ ചാടി എത്തുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.
ഇന്നലെ രണ്ടാംദിവസം അഗ്‌നിശമനസേനയും പോലീസും വനപാലകസംഘവും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അപകടത്തെത്തുടര്‍ന്ന് താല്‍ക്കാലികമായി വെള്ളച്ചാട്ടത്തിലേക്കുള്ള ട്രക്കിങ് നിര്‍ത്തിവച്ചതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു