സ്വകാര്യ ബസുകളുടെ പ്രതിസന്ധി മനസിലാക്കാന്‍ ടിക്കറ്റിനായി അടുത്തെത്തുന്ന ചില കണ്ടക്ടര്‍മാരെ ശ്രദ്ധിച്ചാല്‍ മതി
ഒറ്റപ്പാലം: സ്വകാര്യ ബസുകളുടെ പ്രതിസന്ധി മനസിലാക്കാന്‍ ടിക്കറ്റിനായി അടുത്തെത്തുന്ന ചില കണ്ടക്ടര്‍മാരെ ശ്രദ്ധിച്ചാല്‍ മതി.
സന്തത സഹചാരിയായ ബാഗ് ഉപേക്ഷിച്ചാണ് പല കണ്ടക്ടര്‍മാരും ഇപ്പോള്‍ യാത്രക്കാരില്‍ നിന്ന് പണം വാങ്ങാനെത്തുന്നത്. നോട്ട് കൈയ്യില്‍ പിടിച്ചും നാണയങ്ങള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലിട്ടും ബാഗിനോട് വിട പറഞ്ഞിരിക്കുകയാണ് സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍.
ബസ് വ്യവസായം നഷ്ട്ടത്തിലാണെന്നതിന്റെ വ്യക്തമായ തെളിവാണ് ഇത്തരത്തില്‍ കണ്ടക്ടര്‍മാരുടെ ബാഗ് ഉപേക്ഷിക്കലിലൂടെ വ്യക്തമാകുന്നത്.
യാത്രക്കാരുടെ കാര്യമായ കുറവിനെ കുറിച്ചും ഡീസല്‍ അടിക്കാനുള്ള കാശ് പോലും മിക്ക ദിവസങ്ങളിലും ലഭിക്കുന്നില്ലെന്നും ബസ് ജീവനക്കാര്‍ പറയുന്നു. യാത്രക്കാരില്ലാത്ത പ്രതിസന്ധി ഈ വ്യവസായത്തെയും ഈ ജോലി ചെയ്ത് ജീവിക്കുന്നവരെയും കാര്യമായി ബാധിക്കുന്നുണ്ട്. ദിവസവും ലഭിച്ചുകൊണ്ടിരുന്ന ചെറിയ വരുമാനത്തിലും കുറവ് വരുമെന്ന ഭീതിയും കുടുംബ ബഡ്ജറ്റ് താളെ തെറ്റുന്നതുമെല്ലാം ബസ് ജീവനക്കാര്‍ക്ക് വലിയ ആശങ്കയാണ് നല്‍കുന്നത്.
ചാര്‍ജ്ജ് കൂട്ടിയതിന്റെ പ്രയോജനം യാത്രക്കാര്‍ കുറഞ്ഞതിനാല്‍ ബസുകള്‍ക്ക് ലഭിക്കുന്നില്ല. ബസ് വ്യവസായവും അതിലെ തൊഴിലാളികളും ഇക്കാലത്ത് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
യാത്രക്കാരില്‍ കാര്യമായ കുറവുണ്ട്. ഡീസല്‍ അടിക്കാനുള്ള കാശ് പോലും മിക്ക ദിവസങ്ങളിലും ലഭിക്കുന്നില്ല. ബാഗ് നിറയുന്ന കളക്ഷനൊക്കെ ഇനി ഓര്‍മ്മ മാത്രമാകും.