വണ്ണപ്പുറം പഞ്ചായത്തില്‍ വനം വകുപ്പിന്റെ ധിക്കാരപരമായ കടന്നുകയറ്റവും ഭൂപ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്‌തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു

വണ്ണപ്പുറം: വണ്ണപ്പുറം പഞ്ചായത്തില്‍ വനം വകുപ്പിന്റെ ധിക്കാരപരമായ കടന്നുകയറ്റവും ഭൂപ്രശ്‌നത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവവും അവസാനിപ്പിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് ശക്‌തമായ പ്രക്ഷോഭത്തിന് നേതൃത്വം കൊടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു.കോണ്‍ഗ്രസ് വണ്ണപ്പുറം- മുള്ളരിങ്ങാട് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വണ്ണപ്പുറത്തെ ഭൂപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു നടത്തുന്ന ഒന്നാംഘട്ട സമരത്തിന്റെ ഭാഗമായി വണ്ണപ്പുറത്ത് കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ നടത്തുന്ന ഉപവാസ സമരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു സി.പി മാത്യു.
വണ്ണപ്പുറം മണ്ഡലം പ്രസിഡന്റ് സജി കണ്ണംമ്ബുഴ അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് ജനപ്രതിനിധികളായ ഇന്ദു സുധാകരന്‍, എം.എ ബിജു, അഡ്വ. ആല്‍ബര്‍ട്ട് ജോസ്, കെ.കെ രവി, സജി കണ്ണംമ്ബുഴ, ജിജോ ജോസഫ് , ദിവ്യ അനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസംനടത്തുന്നത്. കോണ്‍ഗ്രസ് കരിമണ്ണൂര്‍ ബ്‌ളോക്ക് പ്രസിഡന്റ് എ.എം ദേവസ്യ. എം.ഡി അര്‍ജുനന്‍ , സണ്ണി കളപ്പുര, റഷീദ് തോട്ടുങ്കല്‍, സി.കെ ശിവദാസ്, കെ.ജി ശിവന്‍, സുരേഷ് കെ.എം, ജെയ്‌നമ്മ ജോസ്, പി.എ ഷാഹുല്‍, ഹമ്മീദ് അബ്ബാസ് മീരാന്‍, പി.എ കുഞ്ഞപ്പന്‍ എന്നിവര്‍ പ്രസംഗിച്ചു. ഉപവാസ സമരത്തിന് മുന്നോടിയായി ഗാന്ധി ചിത്രത്തിനു മുന്‍പില്‍ പുഷ്‌പാര്‍ച്ചനയും നടത്തി.
ഉപവാസ സമരത്തോട് ബന്ധപ്പെട്ട് ഭൂപ്രശ്‌നത്തില്‍ കോണ്‍ഗ്രസ് നാത്തുന്ന ഒപ്പുശേഖരണത്തിന്റെ ഉദ്‌ഘാടനം ഡി.സി.സി ജനറല്‍ സെകട്ടറി കെ.പി വര്‍ഗീസും ഉദ്‌ഘാടനം ചെയ്‌തു. സമാപന സമ്മേളനം കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എസ്. അശോകന്‍ ഉദ്‌ഘാടനം ചെയ്യും. മുന്‍ ഡി.സി.സി പ്രസിഡന്റ് റോയി കെ. പൗലോസ് മുഖ്യ പ്രഭാഷണം നടത്തും.