ദളിത് ഫ്രണ്ട് (DFI) പ്രതിക്ഷേധ സമരത്തിലേക്കെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

ദളിത് ഫ്രണ്ട് (DFI) പ്രതിക്ഷേധ സമരത്തിലേക്ക്.
പീരുമേട് താലൂക്ക് ഓഫീസിന് മുൻപിൽ അനിശ്ചിതകാല പ്രതിക്ഷേധ സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ സർവ്വേ നമ്പർ 39/5 ൽ ഉൾപ്പെട്ട ബഥേൽ എസ്റ്റേറ്റ് ൻ്റെ 27 ഏക്കർ സ്ഥലം തുണ്ടം തുണ്ടമായി മുറിച്ചു വിൽക്കുന്നതിനെതിരെ നടപടിയെടുക്കുക.
എസ്റ്റേറ്റ് മേഖലകളിലെ അനധികൃത ഭൂമി വിൽപ്പന നിർത്തലാക്കുക. 39/5 ൽ ഉൾപ്പെട്ട ബഥേൽ പ്ലാൻ്റേഷൻ്റെ ഇപ്പോൾ കൈവശം വരുന്ന കോട്ടയം സ്വദേശി എസ്റ്റേറ്റ് ൻ്റെ മുറിച്ചു വിൽക്കുന്ന 27 ഏക്കർ സ്ഥലം, റവന്യൂ ഭൂമി ഭൂമിയായി പ്രഖ്യാപിച്ച് പാവപ്പെട്ട തൊഴിലാളികൾക്കും ദളിത് ആദിവാസികൾക്കും പതിച്ചു നൽകണമെന്ന് ദളിദ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഐ.കെ. ബാബു പത്രസമ്മേളനത്തിൽ അറിയിച്ചു.
27 ഏക്കർ സ്ഥലത്ത് പ്രതിക്ഷേധ സമരം അനിശ്ചിത കാലത്തേക്ക് തുടരുമെന്ന് ദളിത് ഫ്രണ്ട് സംസ്ഥാനത്തെ ഭാരവാഹികൾ അറിയിച്ചു. പത്രസമ്മേളനത്തിൽ ദളിദ് ഫ്രണ്ട് സംസ്ഥാന പ്രസിഡണ്ട് ഐ.കെ. ബാബു ഹൈപവർ കമ്മിറ്റി മെമ്പർമാരായ ഒ.കെ. ഗോപി, സോമൻ വെള്ളിയാമ്പിള്ളി, സംഘടനയുടെ കിഴമ്പലയുടെ ചുമതല വഹിക്കുന്ന സാംകുമാർ തൊടിയൻപ്ലാക്കൽ, സജി കരിബിൻതോട്ട് തടത്തിൽ അനീഷ് കാവുമ്പടം, വിനോദ് ആലക്കൽ തുടങ്ങിയവർ പങ്കെടുത്തു.

















































































































































