പട്ടയ നടപടികൾ പുനരാരംഭിക്കുന്നതിന് സംയുക്ത പരിശോധന ആരംഭിച്ചു: റോയി കെ പൗലോസ് എം.എൽ.എ.

01.01.1977 നു മുൻപ് കുടിയേറിയ കർഷകർക്ക് പട്ടയം നൽകുന്നത് പുനരാരംഭിക്കുന്നതിനായുള്ള സംയുക്ത പരിശോധന ആരംഭിക്കുന്നതിന് സർക്കാർ ഉത്തരവ് ആയതായി റോയി കെ പൗലോസ് എംഎൽഎ അറിയിച്ചു. അർഹരായ മുഴുവൻ പേർക്കും പട്ടയും നൽകുമെന്നുള്ള യുഡിഎഫ് സർക്കാരിന്റെ ഉറപ്പ് പാലിക്കുന്നതിനുള്ള ആദ്യപടിയായാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. റവന്യൂ വകുപ്പ് വനഭൂമി പതിവ് കേന്ദ്രസർക്കാർ അനുമതി ലഭിച്ച ഭൂമിയിലെ കൈവശക്കാർക്ക് പട്ടയം നൽകുന്നതും 01.01.1977 ന് മുൻപുള്ള വനഭൂമി കൈവശങ്ങൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംയുക്ത പരിശോധന നടക്കാത്തതോ വിട്ടു പോയതോ ആയ പ്രദേശങ്ങളിലെ പരിശോധന പൂർത്തിയാക്കാൻ ഈ ഉത്തരവ് വഴി സാധിക്കും. ഇടുക്കി, കഞ്ഞിക്കുഴി ഉൾപ്പെടെയുള്ള വില്ലേജുകളിലെ അപേക്ഷകർക്ക് ഇത് ഗുണകരമാകും. 31.05.2027 ന് മുൻപ് സംയുക്ത പരിശോധന പൂർത്തീകരിക്കുന്നതിനുള്ള നടപടികൾ ജില്ലാ കളക്ടർ സ്വീകരിക്കുന്നതാണെന്നും എംഎൽഎ അറിയിച്ചു.

















































































































































