Idukki വാര്‍ത്തകള്‍
തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനം ദീപ പ്രഭയിൽ

തൃക്കാർത്തികയോടനുബന്ധിച്ച് ശബരിമല സന്നിധാനത്ത് വിളക്കുകൾ തെളിയിച്ചു. ശ്രീ കോവിലിന് മുന്നിൽ തിടപ്പള്ളിയിൽ തന്ത്രി കണ്ഠര് ബ്രഹ്മദത്തൻ ദീപം തെളിയിച്ചു. എ ഡി എം ദിലീപ് കെ കൈനിക്കര പൊലീസ് സ്പെഷ്യൽ ഓഫീസർ ജി.ജയദേവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ പി. എസ് ശാന്തകുമാർ സോപാനം സ്പെഷ്യൽ ഓഫീസർ ബിജു വി നാഥ് തുടങ്ങിയവർ സന്നിഹിതരായിരുന്നു സന്നിധാനം,മാളികപ്പുറം, തുടങ്ങിയ ഇടങ്ങളിലും ജീവനക്കാർ മൺചിരാതുകളിൽ വിളക്ക് തെളിച്ചു പതിനെട്ടാം പടിക്ക് താഴെ സുരക്ഷാസേന ആർ എഎഫ് നേതൃത്വത്തിലാണ് ദീപാലങ്കാരവും പുഷ്പാലങ്കാരവും ഒരുക്കി ദീപങ്ങൾ തെളിയിച്ചത്.

















































































































































