Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്‌സ്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു; പിടിയിലായവരില്‍ രണ്ട്പേര്‍ ഇടുക്കി സ്വദേശികള്‍



ചിറ്റില്ലഞ്ചേരി: വാടകയ്ക്ക് എടുത്ത കെട്ടിടത്തില്‍ സൂക്ഷിച്ച ഒന്നരക്കോടി രൂപ വിപണി വില വരുന്ന ലഹരി പദാര്‍ത്ഥങ്ങള്‍ എക്‌സ്‌സൈസിന്റെ നേതൃത്വത്തില്‍ പിടികൂടി.സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റു ചെയ്തു. കിഴക്കഞ്ചേരി വക്കാല സ്വദേശി സുദേവന്‍ (41), ഇടുക്കി സ്വദേശികളായ രഞ്ജിത്ത് (27), മനോജ് (30) എന്നിവരാണ് അറസ്റ്റിലായത്. പരിശോധനയില്‍ 316 ചാക്കിലും 32 പെട്ടികളിലുമായി സൂക്ഷിച്ച ഹാന്‍സ്, കൂള്‍ലിപ്പ് എന്നിവയാണ് പിടിച്ചെടുത്തത്. കൊണ്ടുവന്ന ലോറിയും കസ്റ്റഡിയിലെടുത്തു.പാലക്കാട് എക്‌സ്‌സൈസ് ഡെപ്യൂട്ടി കമ്മിഷ്ണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ആലത്തൂര്‍, കൊല്ലങ്കോട് പാലക്കാട് എന്നിവിടങ്ങളിലെ എക്‌സസൈ് പ്രത്യേക പരിശോധനാ ടീമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. വെളുത്തുള്ളി ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ലഹരി പദാര്‍ത്ഥങ്ങള്‍ എത്തിക്കുന്നത്.

തിങ്കളാഴ്ച്ച അദ്ധരാത്രി തുടങ്ങിയ പരിശോധന ചൊവ്വാഴ്ച്ച രാവിലെ ഏഴിനാണ് അവസാനിച്ചത്. ആലത്തൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജയപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എസ് .സുമേഷ്, ശ്രീകുമാര്‍, മനോഹരന്‍, അരവിന്ദാക്ഷന്‍, രതീഷ്, രഞ്ജിത്ത് ചെന്തമര, വിനു കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!