Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജഡ്ജിയാണെന്ന് അവകാശപ്പെട്ട് തട്ടിപ്പ് നടത്താൻ ശ്രമിച്ചയാളെ ഹൈക്കോടതി ജഡ്ജി ഭുജഹേന്തിയുടെ നിർദേശപ്രകാരം സി.ബി.ഐ. അറസ്റ്റ് ചെയ്തു



മധുര പെരുങ്കുടി സ്വദേശി പാണ്ഡ്യനാണ് (51)അറസ്റ്റിലായത്.തമിഴ്നാട് ഇൻഡസ്ട്രിയൽ ഡെവലപ്മെൻ്റ് കോർപ്പറേഷൻ ലിമിറ്റഡിൻ്റെ (ടാഡ്‌കോ) ഉടമസ്ഥതയിലുള്ള സ്ഥലം പാണ്ഡ്യന്
ഫാക്ടറി സ്ഥാപിക്കാൻ സ്ഥലം അനുവദിച്ചിരുന്നു.പിന്നീട് ആ സ്ഥലം ‘ടാഡ്‌കോ’ റദ്ദാക്കി. 2010ൽ പാണ്ഡ്യൻ ഇതിനെതിരെ റിട്ട് ഹർജി നൽകി. വിചാരണക്കോടതി വീണ്ടും സ്ഥലം അനുവദിക്കാൻ ഉത്തരവിട്ടു. ഇതേത്തുടർന്നാണ് സ്ഥലത്തിന് 11 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് പാണ്ഡ്യന് ടാഡ്‌കോ കത്ത് നല്കി.

എന്നാൽ ആദ്യം ഈ സ്ഥലത്തിന് ആദ്യം ഒന്നരലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്നും പിന്നീട് 11 ലക്ഷം രൂപയാണ് ആവശ്യപ്പെടുന്നതെന്നും അംഗീകരിക്കാനികില്ലെന്നും കാട്ടി മധുര ബഞ്ചിനെ സമീപിച്ചു.ഇതുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയുടെ മധുര ബഞ്ചിൽ വാദം കേൾക്കവെ സർക്കാർ അഭിഭാഷകനെ താൻ ജഡ്‌ജിയാണെന്ന് പറഞ്ഞ് പാണ്ഡ്യൻ ഭീഷണിപ്പെടുത്തുന്നുവെന്ന കാര്യം കോടതിയെ ബോധിപ്പിച്ചത്.തുടർന്ന് ജഡ്ജി ഭുജഹേന്തി പാണ്ഡ്യൻ പറഞ്ഞകാര്യങ്ങളിലെ വാസ്തവം കണ്ടെത്താൻ സിബിഐയോട് ഉത്തരവിട്ടു.

സിബിഐ കേസെടുത്ത് ഒരു മാസത്തിന് ശേഷം മധുര ബെഞ്ചിൽ പാണ്ഡ്യൻ താൻ 2021 ൽ ജഡ്ജിയായി നീയമിതനായതിൻ്റെ വിജ്ഞാപന ഉത്തരവ് ഹാജരാക്കി. പഞ്ചാബ്, ഹരിയാന ഹൈക്കോടതികളിൽ അഡീഷണൽ ജഡ്ജിയായി ജോലി ചെയ്തിരുന്നതായും ഇയാൾ അവകാശപ്പെട്ടു. സിബിഐ നടത്തിയ അന്വേഷണത്തിൽ ഇയാളുടെ അവകാശവാദം വ്യാജമാണെന്ന് തെളിഞ്ഞു.
പഞ്ചാബിലെയും ഹരിയാനയിലെയും ഹൈക്കോടതി ജഡ്ജിയാണെന്ന് അവകാശപ്പെടുന്ന ഇയാൾ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതായി ടാഡ്‌കോ ഒരു റിട്ട് ഹർജിയിൽ മറുപടിയായി കോടതിയെ അറിയിച്ചതോടെയാണ് പാണ്ഡ്യന് കുരുക്കു വീണത്.ബാംഗ്ലൂരിൽ നിന്ന് നീയമ ബിരുദം നേടിയ ഇയാൾ ചണ്ഡിഗഡിൽ പ്രാക്ടീസ് നടത്തിയിരുന്നതായും കണ്ടെത്തി.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!