കേരളാ കോൺഗ്രസ് കൺവൻഷൻ 12 – ന് പാറത്തോട്ടിൽ


കേരളാ കോൺഗ്രസ് കൊന്നത്തടി മണ്ഡലം കൺവൻഷൻ 12 – ന് രാവിലെ 10 മണി മുതൽ പാറത്തോട് സർവ്വീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് മെമ്പറുമായ ജോബി അഗസ്റ്റ്യൻ പേടിക്കാട്ടുക്കുന്നേൽ അറിയിച്ചു. സംസ്ഥാന ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം.പി, സംസ്ഥാന കോ-ഓർഡിനേറ്റർ അപു ജോൺ ജോസഫ് ഇടുക്കിജില്ലാ പ്രസിഡണ്ട് പ്രൊഫ. എം.ജെ. ജേക്കബ്, എറണാകുളം ജില്ലാ പ്രസിഡണ്ട് ഷിബു തെക്കുംപുറം സംസ്ഥാന ഉന്നതാധികാര സമിതിയംഗം നോബിൾ ജോസഫ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയി കൊച്ചുകരോട്ട് കേരളാ കർഷക യൂണിയൻ സംസ്ഥാന പ്രസിഡണ്ട് വർഗീസ് വെട്ടിയാങ്കൽ വനിതാ കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഷൈനി സജി യൂത്ത് ഫ്രണ്ട് ജില്ലാ അഡ്വ. എബി തോമസ് എന്നിവർ പ്രസംഗിക്കും. മുതിർന്ന കേരളാ കോൺഗ്രസ് പ്രവർത്തകരേയും മികച്ച കർഷകരേയും മികച്ച ക്ഷീര കർഷകരേയും വിദ്യാർത്ഥി പ്രതിഭകളേയും ആദരിക്കും. പുതിയതായികേരളാ കോൺഗ്രസിൽ ചേർന്നവർക്ക് പാർട്ടി മെമ്പർഷിപ്പ് വിതരണവും നടത്തും. നിയോജകമണ്ഡലം – മണ്ഡലം ഭാരവാഹികൾ, ജില്ലാക്കമ്മറ്റിയംഗങ്ങൾ, വാർഡ് പ്രസിഡണ്ടുമാർ, പോഷകസംഘടനകളുടെ ഭാരവാഹികൾ എന്നിവർ സംഘടനാ – സമര പരിപാടികളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് നേതൃത്വം നൽകുമെന്നും പ്രസിഡണ്ട് അറിയിച്ചു……..