Idukki വാര്‍ത്തകള്‍
രജിസ്‌ട്രേഷന്‍ വകുപ്പ് ജില്ലാതല അവലോകനയോഗം ഏപ്രില്‍ 22 ന്


രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇടുക്കി ജില്ലയുടെ ജില്ലാതല അവലോകന യോഗം ഏപ്രില്‍ 22 ന് തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്‌ട്രേഷന്‍ മ്യൂസിയം-പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ ചേരും.
യോഗത്തില്‍ രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ ശ്രീധന്യ സുരേഷ് 2024-25 സാമ്പത്തിക വര്‍ഷത്തെ വകുപ്പിന്റെ വരുമാനം സംബന്ധിച്ച് അവലോകനം ചെയ്യും. രജിസ്‌ട്രേഷന്‍ ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ കെ. സി മധു, ഇടുക്കി ജില്ലാ രജിസ്ട്രാര്‍ കെ. ആര്‍. രഘു എന്നിവര്‍ ഇടുക്കി ജില്ലാ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും വിശദീകരിക്കും. യോഗത്തില്‍ ജില്ലയിലെ എല്ലാ സബ് രജിസ്ട്രാര്‍മാരും ചിട്ടി ഓഡിറ്റര്‍മാരും പങ്കെടുക്കുമെന്ന് ഇടുക്കി ജില്ലാ രജിസ്ട്രാര്‍ അറിയിച്ചു.