രാമക്കല്‍മേട്ടില്‍ കാഴ്ചയുടെ വിസ്മയത്തിനൊപ്പം രുചി വൈവിധ്യവും


കുടുംബശ്രീ ഫുഡ് ഫെസ്റ്റിവല്‍ തുടങ്ങി
വിഷു ആഘോഷങ്ങളുടെ ഭാഗമായി ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഫുഡ് ഫെസ്റ്റിവലിന് രാമക്കല്‍മേട്ടില്‍ തുടക്കം. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ഭക്ഷ്യമേളയില്‍ വിവിധ കുടുംബശ്രീ സംരംഭകരുടെ രുചികരമായ വിഭവങ്ങള്‍ ലഭ്യമാണ്.
രാവിലെ 10.30 ന് കരുണാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭനാമ്മ ഗോപിനാഥ് മേള ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.റ്റി. സാലി, ഗ്രാമപഞ്ചായത്ത് അംഗം ലത ഗോപകുമാര്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ റാബി സിദ്ധിഖ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാത്തുക്കുട്ടി മറ്റപ്പള്ളില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആന്‍സി തോമസ്, കരുണാപുരം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷോളി ജോസ്, ജില്ലാ പ്രൊജക്ട് മാനേജര്‍ ഇടുക്കി കുടുംബശ്രീ ജില്ലാ മിഷന്‍ വി.എ. അരുണ്‍, സി.ഡി.എസ്. മെമ്പര്‍ സെക്രട്ടറി ജി. സജീവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
രാമക്കല്‍മേട്ടിലെ കാഴ്ചയുടെ വിസമയത്തിനൊപ്പം വിവിധ കഫേ യൂണിറ്റുകളുടെ തനത് രുചികള്‍ ആസ്വദിക്കാനും കുടുംബശ്രീ സംരംഭകരെ പ്രോത്സാഹിപ്പിക്കാനും നിരവധി ആളുകളാണ് മേളയില്‍ എത്തുന്നത്.