മൂന്നാറിൽ 10 ദിവസത്തിനിടെ ചരിഞ്ഞത് മൂന്ന് കുട്ടിയാനകൾ; വൈറസ് ബാധയെന്ന് സൂചന
മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. 10 ദിവസത്തിനിടെ മൂന്നാറില്‍ ചരിഞ്ഞത് മൂന്ന് കുട്ടിയാനകൾ. ഒരു കുട്ടിയാനയുടെ മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സ്‌ഥിരീകരിച്ചു. കുണ്ടള ഈസ്റ്റ് ഡിവിഷനിലെ ആനകൾക്ക് ആണ് രോഗം ബാധിച്ചത്. കുട്ടിയാനകളില്‍ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. കൂടുതൽ കുട്ടിയാനകൾക്ക് പകരാൻ സാധ്യത ഇല്ലെന്ന് വനം വകുപ്പ് വിശദമാക്കുന്നത്. ദേവികുളം റേഞ്ചിൽപ്പെട്ട കുണ്ടള മേഖലയിൽ ഒരാഴ്ച മുമ്പാണ് ആനക്കുട്ടികളെ ചത്തനിലയിൽ കണ്ടെത്തിയത്.ആനക്കുട്ടത്തോടൊപ്പം എത്തിയ മൂന്ന് ആനക്കുട്ടികൾ ഒന്നിടവിട്ട ദിവസങ്ങളിൽ ചത്തതോടെ അതിൽ ഒരെണ്ണത്തിന്റ സാബിളുകൾ ലാബിൽ പരിശോധനയ്ക്കായി അയയ്ക്കുകയായിരുന്നു.ഇതിൽ നിന്നാണ് കുട്ടികളിൽ ഹെർഫീസ് എന്നരോഗം പടരുന്നതായി കണ്ടെത്തിയത്. മറ്റ് രണ്ടെണ്ണത്തിന്റയും സാബിളുകൾ പരിശോധനയ്ക്ക് വിധേയമാക്കിയതായി റേഞ്ച് ഓഫീസർ വെജി പിവി പ്രതികരിച്ചു.തൊലിയിലും ശ്വസന വ്യവസ്ഥയേയുമാണ് ഈ വൈറസ് ബാധിക്കുക. തലയിലും തുമ്പിക്കൈയിലും പിങ്ക് നിറത്തിലുള്ള ചെറുമുഴകള്‍ വരുന്നതാണ് രോഗലക്ഷണം. രോഗബാധ ഗുരുതരമായാല്‍ 24 മണിക്കൂറിനുള്ളില്‍ വരെ മരണം സംഭവിക്കാന്‍ ശേഷിയുള്ളതാണ് ഹെര്‍പീസ് വൈറസ്.