പ്രധാന വാര്‍ത്തകള്‍
ഐഎസ്എൽ; ഒഡീഷയെ തകർത്ത് കേരള ബ്ലാസ്റ്റേഴ്സ്

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിൽ ഒഡീഷയെ തകർത്ത് ബ്ലാസ്റ്റേഴ്സ്. 86ആമത് മിനിറ്റിൽ സന്ദീപ് സിംഗ് ആണ് കേരളത്തിനായി ഗോൾ നേടിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. മത്സരത്തിൻ്റെ ആദ്യ പകുതി ഗോൾ രഹിതമായിരുന്നു.
10 മത്സരങ്ങളിൽ നിന്ന് 19 പോയിന്‍റ് വീതം നേടിയ ബ്ലാസ്റ്റേഴ്സും ഒഡീഷയും ഒരുപോലെ കരുത്തരായിരുന്നു. ആറ് ജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായിരുന്നു ഇരുടീമുകളും വഴങ്ങിയത്.