പ്രധാന വാര്‍ത്തകള്‍
ധനമന്ത്രി നിർമ്മല സീതാരാമൻ ആശുപത്രിയിൽ; ആരോഗ്യസ്ഥിതി തൃപ്തികരം
ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മന്ത്രിയെ എയിംസിൽ പ്രവേശിപ്പിച്ചതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ഗുരുതരമായ പ്രശ്നങ്ങളൊന്നുമില്ല. ആരോഗ്യനില തൃപ്തികരമാണെന്ന് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു.
എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നതിനെക്കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകളൊന്നും ലഭിച്ചിട്ടില്ല.