പ്രധാന വാര്‍ത്തകള്‍
കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

കേരള ഫിഷറീസ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വൈസ് ചാന്‍സലര്‍ നിയമനത്തിനു യുജിസി ചട്ടങ്ങള്‍ ബാധകമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുന്‍ വിസി ഡോ റിജി ജോണിന്റെ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്. വിസി നിയമന പട്ടികയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശി ഡോ. കെ.കെ. വിജയനാണ് യുജിസി മാനദണ്ഡമനുസരിച്ചു ഡോ. റിജി ജോണിനു യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഹര്‍ജി നല്‍കിയത്.