എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്‍
തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറും മുതിര്‍ന്ന സിപിഎം നേതാവുമായ ഇ.പി. ജയരാജനെതിരേ ഗുരുതര സാമ്പത്തിക ആരോപണവുമായി കണ്ണൂരിലെ പ്രമുഖ സിപിഎം നേതാവ് പി.ജയരാജന്‍.
സിപിഎം സംസ്ഥാന കമ്മിറ്റിയിലാണ് കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം ജയരാജന്റെ മകന്‍ നടത്തുന്ന ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ ജയരാജന്‍ സാമ്ബത്തിക ഇടപാടുകള്‍ നടത്തുന്നതായാണ് ആരോപണം. ഗുരുതര ആരോപണമാണെന്നും പരാതി എഴുതി നല്‍കിയാന്‍ അന്വേഷിക്കാമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ കമ്മിറ്റിയില്‍ വ്യക്തമാക്കി. എത്ര ഉന്നതായാലും കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടുമെന്നും ഗോവിന്ദന്‍ യോഗത്തില്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വന്‍പാരിസ്ഥിതികാഘാതം ഉണ്ടാക്കുന്ന നിര്‍മാണപ്രവര്‍ത്തനമായിരുന്നു റിസോര്‍ട്ടിന്റെ മറവില്‍ നടന്നത്. ജയരാജന്റെ മകനൊപ്പം വന്‍ വ്യവസായികളും ചേര്‍ന്നാണ് റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. പ്രതിപക്ഷമില്ലാതെ സിപിഎം ഭരിക്കുന്ന ആന്തൂര്‍ നഗരസഭയാണ് നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ആന്തൂര്‍ നഗരസഭയില്‍ മൊറാഴക്ക് സമീപം പത്തേക്കറോളം വരുന്ന കുന്നിടിച്ചാണ് വന്‍ ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രി സമുച്ചയവും പണിതത്. മൂന്നു കോടി രൂപ മുതല്‍മുടക്കില്‍ കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്ബനിയുടെ പേരിലായിരുന്നു റിസോര്‍ട്ട് നിര്‍മാണം. ഇ പി ജയരാജന്റെ മകന്‍ പുതുശ്ശേരി കോറോത്ത് ജയ്‌സന്റെ നേതൃത്വത്തിലാണ് റിസോര്‍ട്ട് നിര്‍മിച്ചത്. ജയ്‌സണും വ്യവസായിയായ കളത്തില്‍ പാറയില്‍ രമേഷ് കുമാറും ചേര്‍ന്നാണ് കമ്ബനി രൂപീകരിക്കുന്നതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ജയരാജന്റെ മകന്‍ ചെയര്‍മാനും രമേഷ് കുമാര്‍ മാനേജിംഗ് ഡയറക്ടറുമാണെന്നും കമ്ബനിയുടെ മെമ്മോറാണ്ടം ഓഫ് അസോസിയേഷനില്‍ പറയുന്നു. 1000 രൂപയുടെ 2500 ഷെയറുകള്‍ ഉള്‍പ്പെടെ 25 ലക്ഷംരൂപയുടെ ഷെയറാണ് ജയരാജന്റെ മകനുള്ളത്. കണ്ണൂരിലെ പ്രമുഖവ്യവസായി കൂടിയായ കാദിരി ഗ്രൂപ്പും കമ്ബനിയുടെ ഡയറക്ടര്‍മാരിലൊരാളാണ്. നിലവില്‍ വന്‍ വ്യവസായികളടക്കം ഏഴുപേരാണ് കമ്ബനി ഡയറക്ടര്‍മാര്‍. ജയരാജന്റെ ഭാര്യയ്ക്കും കമ്ബനിയില്‍ സുപ്രധാന പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. ഈ റിസോര്‍ട്ടിന്റെ മറവില്‍ ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്ബാദിച്ചെന്നാണ് പി.ജയരാജന്റെ ആരോപണം.