പ്രധാന വാര്‍ത്തകള്‍
എറണാകുളം സെന്‍റ് മേരീസ് ബസിലിക്കയിലെ സംഘര്‍ഷം; പാതിരാ കുര്‍ബാന ഉപേക്ഷിച്ചു
കൊച്ചി: എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കുർബാന തർക്കത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ജനാഭിമുഖ – അൾത്താരാഭിമുഖ കുർബാനകളെ അനുകൂലിക്കുന്നവർ തള്ളിക്കയറിയതോടെയാണ് ഏറ്റുമുട്ടൽ രൂക്ഷമായത്. സമവായ ചർച്ച നടത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് പള്ളിയുടെ സുരക്ഷ പോലീസ് ഏറ്റെടുത്തത്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ശനിയാഴ്ച അർദ്ധരാത്രി കുർബാന ഉണ്ടാകില്ല. ബലിപീഠം തള്ളിമാറ്റിയതിന് പുറമേ പുരോഹിതൻമാരും ആക്രമിക്കപ്പെട്ടു. സ്ഥിതി വഷളായതോടെ പൊലീസ് ഇരുവിഭാഗങ്ങളെയും ബലം പ്രയോഗിച്ച് പള്ളിയിൽ നിന്ന് ഒഴിപ്പിച്ചു. തുടർന്ന് പള്ളിമുറ്റത്ത് തർക്കവും കയ്യാങ്കളിയും ഉണ്ടായി. കൈയേറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുർബാനയെ പിന്തുണച്ച വൈദികർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി.