Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇനി കാട്ടനയെ ഭയക്കണ്ട :വിമലയ്ക്കും മകൻ സനലിനും സുരക്ഷിതമായ വീടൊരുങ്ങി..



തൊടുപുഴ: കാട്ടാനയെ ഭയന്ന് ഇടുക്കി ചിന്നക്കനാൽ പഞ്ചായത്തിലെ 301 കോളനിയിൽ പാറപ്പുറത്ത് ഷെഡ് കെട്ടിക്കഴിഞ്ഞിരുന്ന വിമലയ്ക്കും മകൻ സനലിനും സുരക്ഷിതമായ വീടൊരുങ്ങി. കാട്ടാനശല്യം രൂക്ഷമായ സ്ഥലത്തെ ഭൂമിക്ക് പകരം അനുവദിച്ച പുതിയ ഭൂമിയിൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി അടച്ചുറപ്പുള്ള വീട് നിർമ്മിക്കുകയായിരുന്നു. വീടിന്റെ അവസാനഘട്ട പ്രവൃത്തികൾകൂടി പൂർത്തിയാക്കിയശേഷം താക്കോൽ കൈമാറുമെന്ന് തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദൻ അറിയിച്ചു.താമസിക്കുന്ന വീട് കാട്ടാന നശിപ്പിച്ചതിനെ തുടർന്ന്, ഉയർന്ന് നിൽക്കുന്ന പാറയ്ക്ക് മുകളിൽ ടാർപോളിൻ ഷീറ്റുകൊണ്ടുള്ള ഷെഡുണ്ടാക്കിയായിരുന്നു വിമലയും സനലും കഴിഞ്ഞിരുന്നത്.

മകന്റെ ചികിൽസയും മുടങ്ങിയിരുന്നു. ഇതു സംബന്ധിച്ച മാധ്യമവാർത്ത ശ്രദ്ധയിൽപ്പെട്ടയുടനെ അടിയന്തരനടപടിയ്ക്ക് മന്ത്രി നിർദേശം നൽകിയിരുന്നു. തുടർന്ന് പഞ്ചായത്ത് ഡയറക്ടർ നേരിട്ട് കളക്ടറുമായി ചർച്ച നടത്തി. തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലാണ് സുരക്ഷിതമായ വീടൊരുക്കാൻ പുതിയ ഭൂമി കണ്ടെത്തിയത്. പുതിയ വീട് ഒരുങ്ങും വരെ വിമലയെയും മകനെയും മാറ്റിത്താമസിപ്പിക്കാനും മന്ത്രിയുടെ നിർദേശപ്രകാരം സൗകര്യമൊരുക്കിയിരുന്നു.

ആധുനിക നവകേരള സൃഷ്ടി അർഥപൂർണമാകുന്നത് ഇത്തരം മനുഷ്യരുടെ ജീവിതപ്രയാസങ്ങൾ കൂടി പരിഹരിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുമ്പോഴാണെന്നും മന്ത്രി എം. വി. ഗോവിന്ദൻ പറഞ്ഞു. ഭൂമി യഥാസമയം ലഭ്യമാക്കാൻ ഇടപെട്ട ഇടുക്കി ജില്ലാകളക്ടർ, നിർമ്മാണ പ്രവൃത്തിയുടെ മേൽനോട്ടം വഹിച്ച പഞ്ചായത്ത് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, മറ്റ് ജീവനക്കാർ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!