പ്രധാന വാര്‍ത്തകള്‍
‘ചില്ലൈ കലൻ’ ആരംഭിച്ചു; തണുത്തുറഞ്ഞ് കശ്മീരിലെ ദാല്‍ തടാകം
കശ്മീർ: കശ്മീരിൽ 40 ദിവസം നീണ്ടുനിൽക്കുന്ന ശൈത്യകാലമായ ‘ചില്ലൈ കലന്’ ആരംഭം. ദാൽ തടാകം ഉൾപ്പെടെയുള്ള ജലാശയങ്ങളിലെ വെള്ളം തണുത്തുറഞ്ഞു. ശ്രീനഗറിൽ രാത്രിയിലെ താപനില മൈനസ് 4.2 ഡിഗ്രി സെൽഷ്യസിലെത്തി.
ക്രിസ്മസിനോട് അടുക്കുന്തോറും നേരിയ മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയുണ്ട്. അതോടെ തണുപ്പ് വീണ്ടും രൂക്ഷമാകും. ജനുവരി 30ഓടെ ചില്ലൈ കലന് അവസാനമാകും.