പ്രധാന വാര്‍ത്തകള്‍
വനിതാ ഹോസ്റ്റലിലെ സമയക്രമം; മാര്‍ഗ നിര്‍ദ്ദേശവുമായി കോടതി
കൊച്ചി: മെഡിക്കൽ കോളേജ് വനിതാ ഹോസ്റ്റലുകളുടെ സമയക്രമം സംബന്ധിച്ച് വിദ്യാർത്ഥികൾ നൽകിയ ഹർജി തീർപ്പാക്കി ഹൈക്കോടതി. രാത്രി 9.30ന് ശേഷം ഹോസ്റ്റൽ വിട്ട് ക്യാമ്പസിനകത്ത് തന്നെ പോകാൻ വാർഡന്‍റെ അനുമതി മതിയാകും. എന്നാൽ, മറ്റ് ആവശ്യങ്ങൾക്കായി രാത്രി 9.30 ന് ശേഷം ഹോസ്റ്റലിൽ നിന്ന് പുറത്തിറങ്ങാൻ രക്ഷിതാക്കളുടെ അനുമതി വേണമെന്ന് കോടതി ഉത്തരവിട്ടു.
സർക്കാർ നിലപാട് രേഖപ്പെടുത്തിയ ശേഷമാണ് കോടതി ഹർജി തീർപ്പാക്കിയത്. ഒരു പുതിയ ചിന്താഗതിക്ക് പ്രചോദനമായതിൽ ഹർജിക്കാരെ കോടതി അഭിനന്ദിക്കുകയും ചെയ്തു.