Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും വനം വകുപ്പ് പ്രസിദ്ധീകരിച്ചു



തിരുവനന്തപുരം | സീറോ ബഫര്‍സോണ്‍ റിപ്പോര്‍ട്ടും ഭൂപടവും വനം വകുപ്പ് പ്രസിദ്ധീകരിച്ചു. 2021 ല്‍ കേന്ദ്രത്തിന് നല്‍കാന്‍ തയ്യാറാക്കിയ ഭൂപടമാണ് ഇന്നലെ അര്‍ധരാത്രിയോടെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്.

22 സംരക്ഷിത മേഖലക്കു ചുറ്റുമുള്ള പ്രദേശങ്ങളാണ് ഭൂപടത്തിലുള്ളത്. ജനങ്ങള്‍ക്ക് പരാതി അറിയിക്കാനുള്ള അപേക്ഷയും വെബ് സൈറ്റിലുണ്ട്. വീടുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയവ 12 ഇനങ്ങളായി ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതി ലോല മേഖലക്ക് പിങ്ക് നിറമാണ് നല്‍കിയിട്ടുള്ളത്. താമസ സ്ഥലത്തിന് വയലറ്റ് നിറവും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍-നീല, പഞ്ചായത്ത്-കറുപ്പ്, വനം-പച്ച, ആരാധനാലയങ്ങള്‍-മഞ്ഞ എന്നിങ്ങനെയാണ് മറ്റുള്ളവക്ക് നല്‍കിയിരിക്കുന്ന നിറങ്ങള്‍.

മുഴുവന്‍ പഞ്ചായത്തുകളിലും വാര്‍ഡുകളിലും ഭൂപടം പ്രദര്‍ശിപ്പിക്കും. ഭൂപടം പരിശോധിച്ച്‌ ലഭിക്കുന്ന പരാതികള്‍ കൂടി ചേര്‍ത്താകും സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കുക.

ബഫര്‍ സോണ്‍ സംബന്ധിച്ച്‌ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങളാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നു. വന്യജീവി സങ്കേതങ്ങള്‍, ദേശീയ ഉദ്യാനങ്ങള്‍ എന്നിവക്ക് ചുറ്റും ബഫര്‍ സോണ്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ജീവിതത്തെയും ജീവനോപാധിയെയും ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകില്ല. ജനങ്ങളുടെ ഉത്കണ്ഠകള്‍ പരിഗണിച്ചു തന്നെയാണ് മുന്നോട്ടു പോകുന്നത്.


ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കും. സര്‍ക്കാരിന്റെ ശക്തമായ നിലപാടാണിത്. മറിച്ചുള്ള പ്രചാരണം തള്ളിക്കളയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ജനങ്ങള്‍ ഒഴിവാകണം, കൃഷി നിര്‍ത്തണം എന്നൊക്കെ പറയുന്നത് വ്യാജ പ്രചാരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!