പ്രധാന വാര്‍ത്തകള്‍
ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍

അടിമാലി: ബൈക്ക് മോഷണക്കേസില്‍ യുവാവ് അറസ്റ്റില്‍. മൂലമറ്റം അശോക കവല അമ്ബാട്ട് സുബിനെയാണ് (24) അടിമാലി പൊലീസ് അറസ്റ്റ് ചെയ്തത്.അടിമാലി മന്നാങ്കാല സ്വദേശി അഭിജിത്തിന്‍റെ ഉടമസ്ഥതയിലുള്ള യമഹ ബൈക്കാണ് 18 ന് രാത്രി മോഷണം പോയത് .വീടിന്‍റെ കാര്‍ പോര്‍ച്ചില്‍ വെച്ചിരുന്ന ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യാതെ തള്ളി കൊണ്ടുപോകുന്നതിനിടെ നാട്ടുകാര്‍ക്ക് സംശയം തോന്നി പൊലീസില്‍ അറിയിക്കുകയായിരുന്നു. എസ്.ഐ ടി.പി. ജൂഡി, എ.എസ്.ഐ ഷാജിത, സി.പി.ഒ സനല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്.