ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.

ബഫര്‍ സോണില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നത് സര്‍ക്കാര്‍ തീരുമാനമാണന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍.
ഉപഗ്രഹ സര്‍വ്വേ നടത്താതിരുന്നാല്‍ കോടതിയലക്ഷ്യമാകുമെന്നും ഗ്രൗണ്ട് സര്‍വ്വേക്ക് സര്‍ക്കാര്‍ എതിരല്ലന്നും മന്ത്രി പറഞ്ഞു. കല്‍പ്പറ്റയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കണ്ടെത്തി ഇവ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങളെ ബഫര്‍ സോണില്‍ നിന്ന് ഒഴിവാക്കാനാണ് സര്‍വ്വേ നടത്തുന്നത്. കോടതി ആവശ്യപ്രകാരമാണ് ആകാശ സര്‍വ്വേ നടത്തുന്നത്. ഈ സര്‍വ്വേ നടത്തിയ ശേഷം മാത്രമെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനാകൂവെന്നും ഗ്രൗണ്ട് സര്‍വ്വേക്ക് ഗവണ്‍മെന്‍്റ് എതിരല്ലന്നും മന്ത്രി പറഞ്ഞു.
നാട്ടില്‍ ഇപ്പോള്‍ നടക്കുന്നത് വസ്തുതാ വിരുദ്ധമായ പ്രചാരണങ്ങളാണ്. തെറ്റിദ്ധാരണ പരത്തുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍മാറണം. വയനാട് വന്യജീവി സങ്കേതം കടുവാ സങ്കേതമാകുമെന്ന പ്രചാരണവും ബഫര്‍ സോണുമായി കൂട്ടി കുഴക്കരുത്. സമരം ചെയ്യാന്‍ ആര്‍ക്കും അവകാശമുണ്ടന്നും എന്നാല്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സമരം ചെയ്യരുതെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു