പ്രധാന വാര്‍ത്തകള്‍
കൈയ്യില്ലെന്ന് പറഞ്ഞ് ഷര്‍ട്ടിനുള്ളില്‍ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്

ഇടുക്കി: കൈയ്യില്ലെന്ന് പറഞ്ഞ് ഷര്‍ട്ടിനുള്ളില്‍ കൈമറച്ച് ഭിക്ഷാടനം നടത്തിവന്നയാളെ പിടികൂടി പൊലീസ്. ഉദുമലൈ സ്വദേശി ഹക്കീമിനെയാണ് ഞായറാഴ്ച മറയൂര്‍ പോലിസ് പിടികൂടിയത്.തമിഴ്നാട് ഉദുമലൈയില്‍ നിന്നാണ് ഇയാള്‍ ഭിക്ഷാടനത്തിനായി എത്തിയത്.മറയൂര്‍ ബാബുനഗറില്‍ ഒറ്റക്കൈയ്യുമായി ഭിക്ഷ യാചിക്കുന്ന യുവാവിനെ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട എസ്.ഐ. പി.ജി.അശോക് കുമാറും സംഘവും യുവാവിനെ ചോദ്യം ചെയ്ത് ശരീരിക പരിശോധന നടത്തിയപ്പോഴാണ് ഷര്‍ട്ടിനുള്ളില്‍ മറച്ചനിലയില്‍ ഒരു കൈ കണ്ടെത്തിയത്.ഉദുമലൈയിലെ സുഹൃത്തായ മറ്റൊരു ഭിക്ഷക്കാരന്റെ നിര്‍ദ്ദേശപ്രകാരമാണ് ഹക്കീം മറയൂരില്‍ എത്തിയത്. ഇയാളെ താക്കീത് ചെയ്ത ശേഷം ഉദുമലൈയിലേക്ക് തന്നെ തിരിച്ചയച്ചു .