പ്രധാന വാര്‍ത്തകള്‍
മുസൈലിൽ അർജന്റീനിയൻ വിജയഗാഥ;പൊരുതിത്തോറ്റ് ഫ്രാൻസ്

ഖത്തർ ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനക്ക് ആവേശ ജയം. അധിക സമയത്തിലേക്കും പിന്നീട് പെനൽറ്റി ഷൂട്ട്ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്ന അർജന്റീനയുടെ ജയം. ഇരു ടീമുകളും വീറും വാശിയുമുള്ള കളിയാണ് പുറത്തെടുത്തത്. ഫൈനലിന്റെ എല്ലാ ആവേശവും ഉൾകൊണ്ട മത്സരമാണ് ലുസൈൽ സ്റ്റേഡിയത്തിൽ അർജന്റീനയും ഫ്രാൻസും കാഴ്ച വച്ചത്. 4-2 നായിരുന്നു പെനൽറ്റിയിൽ അർജന്റീനയുടെ ജയം(3-3 അധികസമയത്ത്). അർജന്റീന ഗോളി എമിലിയാനോ മാർട്ടിനെസ് നടത്തിയ സേവുകളാണ് വഴിത്തിരിവായത്. നേരത്തെ രണ്ട് ഗോളുകൾ മെസ്സിയും ഒരു ഗോൾ ഡി മരിയയുമാണ് നേടിയിരുന്നത്. അതേ സമയം ആദ്യപകുതിയിൽ പരുങ്ങിയ ഫ്രാൻസ് രണ്ടാം പകുതിയിൽ മിന്നലാക്രമണങ്ങൾ നടത്തുകയായിരുന്നു ഫ്രാൻസിനുവേണ്ടി കിലിയൻഎംബാപ്പെയാണ് ഹാട്രിക് ഗോളുകൾ നേടിയത്.