പ്രധാന വാര്‍ത്തകള്‍
എം.ബി.ബി.എസ് പ്രവേശനത്തില്‍ നിന്ന് 40 ശതമാനത്തിലധികം വൈകല്യമുള്ളവരെ തടയുന്ന വ്യവസ്ഥ പുനഃപരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി രൂപീകരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു

ഡല്‍ഹി: എം.ബി.ബി.എസ് പ്രവേശനത്തില്‍ നിന്ന് 40 ശതമാനത്തിലധികം വൈകല്യമുള്ളവരെ തടയുന്ന വ്യവസ്ഥ പുനഃപരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി രൂപീകരിക്കണമെന്ന് ദേശീയ മെഡിക്കല്‍ കൗണ്‍സിലിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.1997ലെ ഗ്രാഡ്വേറ്റ് മെഡിക്കല്‍ എഡ്യൂക്കേഷന്‍ സംബന്ധിച്ച ചട്ടങ്ങളില്‍ 2019ലെ ഭേദഗതി ചോദ്യം ചെയ്ത് സമ്മര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുള്‍പ്പെട്ട ബെഞ്ച് നിര്‍ദ്ദേശം നല്‍കിയത്. 40 ശതമാനത്തിന് മുകളില്‍ സംസാര, ഭാഷാ വൈകല്യമുള്ളവര്‍ക്ക് എം.ബി.ബി.എസ് പ്രവേശനം നേടുന്നത് തടയുന്ന ചട്ടങ്ങളെ ചോദ്യം ചെയ്ത് 55 ശതമാനം സംസാര വൈകല്യമുള്ളയാളാണ് ഹര്‍ജി നല്‍കിയത്.