കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി
കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ കാപ തടവുകാരന്‍ വിവേകിന് ഗുരുതരമായി പരിക്കേറ്റു.ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴംഗ സംഘമാണ് ആക്രമണം നടത്തിയത്.കഴിഞ്ഞ ദിവസമാണ് സംഭവം. ജയില്‍ ദിനാഘോഷത്തിനിടെ രണ്ട് സംഘങ്ങളായാണ് കാപ തടവുകാര്‍ ഏറ്റുമുട്ടിയത്. തടവുകാരുടെ സെല്ലില്‍ നിന്ന് പുറത്തിറങ്ങി ജയില്‍ വളപ്പിലൂടെ നടക്കുന്നതിനിടെ വിവേകിനെ തടഞ്ഞ് നിര്‍ത്തി ആക്രമിക്കുകയായിരുന്നുെവന്ന് പോലീസ് പറഞ്ഞു.സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കാപ തടവുകാരെ സെല്ലിന് പുറത്തിറക്കരുതെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. സെന്‍ട്രല്‍ ജയിലില്‍ കാപ തടവുകാര്‍ ഏറ്റുമുട്ടുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും ആവര്‍ത്തിക്കുകയാണ്. തടവുകാര്‍ അക്രമാസക്തരായാണ് പെരുമാറുന്നതെന്ന് പോലീസ് പറഞ്ഞു. തൃശൂര്‍, കോട്ടയം, എറണാകുളം ജില്ലകളിലെ കാപ തടവുകാരാണ് കണ്ണൂരിലുള്ളത്.