പൊന്നാമലയില്‍ പേനിന്‍റെ ആക്രമണം മൂലം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്ന കുടുംബങ്ങളെ ജില്ല മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു
നെടുങ്കണ്ടം: പൊന്നാമലയില്‍ പേനിന്‍റെ ആക്രമണം മൂലം ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലായിരുന്ന കുടുംബങ്ങളെ ജില്ല മെഡിക്കല്‍ സംഘം സന്ദര്‍ശിച്ചു.പേനുകളുടെ സാന്നിധ്യം കാണപ്പെട്ട സ്ഥലങ്ങള്‍ സംഘം പരിശോധിക്കുകയും സാമ്ബിള്‍ ശേഖരിക്കുകയും ചെയ്തു.ഹാര്‍ഡ്ടിക് ഇനത്തില്‍പെട്ട ഒരു തരം ജീവിയാണിതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിഗമനം. വനമേഖലയോട് ചേര്‍ന്ന് കുരുമുളക് തോട്ടത്തില്‍ ജോലി ചെയ്തവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കുമാണ് പേനിന്‍റെ കടിയേറ്റത്. സാധാരണയായി കാട്ടുപന്നിയിലും കുരങ്ങന്മാരിലും കണ്ടുവരുന്ന ഒരു തരം പേനുകളാണ് ഇവയെന്നും ഇത്തരം ജീവികളില്‍ നിന്നാകാം മനുഷ്യരിലേക്ക് പകര്‍ന്നതെന്നുമാണ് വിലയിരുത്തല്‍.നിരീക്ഷണത്തില്‍ കഴിഞ്ഞവര്‍ക്ക് മെഡിക്കല്‍ സംഘം പ്രതിരോധ മരുന്ന് വിതരണം ചെയ്തു. വ്യാപനശേഷി ഇല്ലാത്ത ഇത്തരം പേനുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.കെ. സുഷമ പറഞ്ഞു. കാലാവസ്ഥയില്‍ പെട്ടെന്നുണ്ടായ മാറ്റമാണ് പേനുകള്‍ പെരുകാന്‍ കാരണമെന്നും പുല്‍ത്തൈലം പോലുള്ളവ ഉപയോഗിച്ച് പരമ്ബരാഗത രീതിയില്‍ ഇവയെ നശിപ്പിക്കാമെന്നും അറിയിച്ചു.നിലവില്‍ ആര്‍ക്കും പനി വരാതെയിരിക്കാന്‍ മുന്‍കരുതലെടുത്തിട്ടുണ്ട്.ആറ് കുടുംബങ്ങളിലെ 40ലധികം പേര്‍ക്ക് ആക്രമണം നേരിട്ടെങ്കിലും ആര്‍ക്കും പനി ബാധിച്ചിട്ടില്ല. നെടുങ്കണ്ടം പഞ്ചായത്ത് ഒന്നാം വാര്‍ഡായ പൊന്നാമലയില്‍ പേന്‍ ആക്രമണം ആരംഭിച്ചിട്ട് ഒരു മാസമായി.ടെക്നിക്കല്‍ അസിസ്റ്റന്‍റ് ടി.എം ഷാജി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അമ്ബാന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പ്പെക്ടര്‍ സന്തോഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സുമാരായ ബിന്‍സി, ബിന്ദു എന്നിവരും സംഘത്തിലുണ്ടായിരുന്നു.