യുവതിയുടെ ചിത്രം സഹപ്രവര്‍ത്തകന്‍ സ്റ്റാറ്റസ് ആക്കിയത് കാമുകനും സഹോദരനും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിമാലി ടൗണില്‍ മാരകായുധങ്ങളുമായി യുവാക്കള്‍ ഏറ്റുമുട്ടി
അടിമാലി: യുവതിയുടെ ചിത്രം സഹപ്രവര്‍ത്തകന്‍ സ്റ്റാറ്റസ് ആക്കിയത് കാമുകനും സഹോദരനും ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് അടിമാലി ടൗണില്‍ മാരകായുധങ്ങളുമായി യുവാക്കള്‍ ഏറ്റുമുട്ടി.മൂന്ന് പേര്‍ അറസ്റ്റിലായി.ചാറ്റുപാറ വരക് കാലായില്‍ അനുരാഗ് (27), വാളറ മുടവംമറ്റത്തില്‍ രഞ്ജിത്(31), വാളറ കാട്ടാറുകുടിയില്‍ അരുണ്‍(28) എന്നിവരെയാണ് അടിമാലി സ്റ്റേഷനിലെ എസ്.ഐമാരായ സന്തോഷ്, ജൂഡി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ച രാത്രി 7.30 ന് അടിമാലി കോടതി റോഡിലാണ് ഇരു ചേരിയായി പത്തോളം യുവാക്കള്‍ ഏറ്റുമുട്ടിയത്. വടിവാള്‍, ബേസ്ബാള്‍ ബാറ്റ്, ഇരുമ്ബ് പൈപ്പ്, ഇരുമ്ബുചെയിന്‍ എന്നിവയുമായായിരുന്നു ആക്രമണം. പൊലീസ് ഇടപെടല്‍ വേഗത്തില്‍ ഉണ്ടായതിനാല്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായില്ല.അടിമാലിയിലെ പ്രമുഖ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരായ യുവതിയും യുവാവും സ്ഥാപനത്തില്‍ നിന്ന് സെല്‍ഫി എടുത്തു. ഇത് സ്റ്റാറ്റസ് ആക്കിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഇതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. യുവാവിന്‍റെ വീട്ടില്‍ എത്തി മുന്നംഗ സംഘം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.ഇത് സംഘം ചേര്‍ന്നുള്ള ആക്രമണത്തിലാണ് കലാശിച്ചത്. സംഭവത്തില്‍ ഉള്‍പ്പെട്ട അമല്‍, ഷെഫീഖ് എന്നിവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. കഴിഞ്ഞ ദിവസം വടിവാളുമായി ടൗണില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച മൂന്ന് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് അഞ്ച് വ്യാപാരികള്‍ക്കാണ് പരിക്കേറ്റത്