പ്രധാന വാര്‍ത്തകള്‍
പക്ഷിപ്പനി ; പക്ഷികളെ ദയാവധം ചെയ്തു

കോട്ടയം: കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, തലയാഴം ഗ്രാമപഞ്ചായത്തുകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗബാധിതരായ പക്ഷികളെ ദയാവധം ചെയ്‌തു. രണ്ട് ഗ്രാമപഞ്ചായത്തുകളിലുമായി രോഗം കണ്ടെത്തിയ പ്രദേശത്തിന്‍റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എണ്ണായിരത്തോളം പക്ഷികളെ കൊന്നൊടുക്കാന്‍ ഇരു പഞ്ചായത്തും തീരുമാനിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ 11 മണിയോടെ പക്ഷിപ്പനി ബാധിച്ച താറാവുകളെ കൊന്നൊടുക്കിയത്.പക്ഷിപ്പനിയുടെ പ്രഭവകേന്ദ്രത്തിന്‍റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ കോഴി, താറാവ്, കാട, മറ്റുവളര്‍ത്തുപക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്‌ടം എന്നിവയുടെ വില്‍പനയും കടത്തലും മൂന്നുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.