ബിഡിജെഎസ് ഉടുമ്പൻചോല നിയോജക മണ്ഡലം ഓഫിസ് ഉത്ഘാടനം സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഓൺലൈനിലൂടെ നിർവഹിച്ചു

BDJS ജില്ലാ അദ്ധ്യക്ഷൻ അഡ്വ: പ്രതീഷ് പ്രഭ ആമൂഖ പ്രഭാക്ഷണം നടത്തി. BDJS നിയോജക മണ്ഡലം പ്രസിഡൻ്റ് അജി മുട്ടുകാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ BJP സൗത്ത് ജില്ലാ പ്രസിഡൻ്റ് V C വർഗ്ഗീസ് മുഖ്യ അതിഥി ആയിരുന്നു.BDJS സംസ്ഥാന വൈസ് പ്രസിഡൻ്റും സ്പൈസസ് ബോർഡ് ചെയർപേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥൻ മുഖ്യ പ്രഭാക്ഷണം നടത്തി.BJP സൗത്ത് ജനറൽ സെക്രട്ടറി കുമാർ ആശംസകൾ നേർന്ന് സംസാരിച്ചു.BDJS സംസ്ഥാന കമ്മിറ്റി അംഗം മനേഷ് കുടിക്കയത്ത്,BDJS ജില്ലാ ജനറൽ സെക്രട്ടറി സന്തോഷ് തോപ്പിൽ ,BDJS ജില്ലാ ട്രഷറർ ജോബി വാഴാട്ട് ,BJP ഉടുമ്പൻചോല മണ്ഡലം പ്രസിഡൻ്റ് അനീഷ് ,സെക്രട്ടറി അനൂപ് അമ്പാടി തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.യോഗത്തിന് BDJS
ഉടുമ്പഞ്ചോല മണ്ഡലം ജനറൽ സെകട്ടറി വിഷ്ണു ഗുരുനഗർ സ്വാഗതം ആശംസിക്കുകയും BDJS ജില്ലാ ജനറൽ സെക്രട്ടറി സന്ദീപ് ഇടക്കുടിയിൽ കൃതഞ്ജത രേഖപ്പെടുത്തുകയും ചെയ്തു.
















































































































