നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് പീരുമേട് ടീ കമ്പനി അടച്ചുപൂട്ടിയിട്ട് ഇന്ന് 22 വര്‍ഷം

ഉപ്പുതറ:നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലേക്ക് തള്ളിവിട്ട് പീരുമേട് ടീ കമ്ബനി അടച്ചുപൂട്ടിയിട്ട് ഇന്ന് 22 വര്‍ഷം.2000 ഡിസംബര്‍ 13നാണ് തോട്ടം ഉപേക്ഷിച്ച് ഉടമ മലയിറങ്ങിയത്. തോട്ടം തുറക്കുന്നതിനായി മാറി മാറി വന്ന സര്‍ക്കാരുകളും രാഷ്‌ട്രീയ നേതൃത്വങ്ങളും പരിശ്രമിച്ചെങ്കിലും നാളിതുവരെ ഫലമുണ്ടായിട്ടില്ല.
ബ്രിട്ടീഷ്‌ഭരണ കാലത്ത് നിര്‍മിച്ച രണ്ടു ഫാക്‌ടറികള്‍, ഗ്രൂപ്പ് ഹോസ്‌പിറ്റല്‍, ബം?ാവുകള്‍, ഓഫീസ് സമുച്ചയം എന്നിവ ഉള്‍പ്പെടെ 2700ഓളം ഏക്കര്‍ തോട്ടമാണ് ഇതോടെ അനാഥമായത്. 1330 സ്‌ഥിരം തൊഴിലാളികളും, അത്രതന്നെ താല്‍ക്കാലികക്കാരും (വാരത്താള്‍), 33 ഓഫീസ് ജീവനക്കാരുമാണ് ഇതോടെ ദുരിതത്തിലായത്.
രണ്ടു വര്‍ഷത്തെ ബോണസ്, ശമ്ബള-പി.എഫ് കുടിശിക, പിരിഞ്ഞു പോയ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി, റവന്യൂ- തദ്ദേശ -തൊഴില്‍ വകുപ്പുകള്‍ക്കുള്ള നികുതികള്‍ ഉള്‍പ്പെടെ കോടിക്കണക്കിനു രൂപയുടെ ബാധ്യത നിലനില്‍ക്കെയാണ് നിയമപരമായ ഒരു മുന്നറിയിപ്പുമില്ലാതെ ഉടമ തോട്ടം ഉപേക്ഷിച്ചുപോയത്.
ഉടമകള്‍ തമ്മിലുള്ള അഭിപ്രായ ഭിന്നത, നടത്തിപ്പിലെ കെടുകാര്യസ്‌ഥത, വിപണിയിലെ സാമ്ബത്തികമാന്ദ്യം തുടങ്ങി നിരവധി കാരണങ്ങളാല്‍ 90 കളുടെ തുടക്കത്തില്‍ തന്നെ കമ്ബനിയില്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. ആഴ്‌ചയില്‍ ചെലവുകാശു പോലും നല്‍കാതെ വന്നതോടെ മാനേജരേയും, സൂപ്രണ്ടുമാരേയും തൊഴിലാളികള്‍ തടഞ്ഞുവയ്‌ക്കുകയും, സംസ്‌ക്കരിച്ച തേയില കയറ്റിക്കൊണ്ടു പോകുന്നതു തടയുകയും ചെയ്‌തതോടെ ഉടമ നാടുവിടുകയായിരുന്നു. തോട്ടം തുറക്കുന്നതിന് മുഖ്യമന്ത്രിയും മന്ത്രിമാരും ഇടപെട്ട് ഇരുനൂറോളം ചര്‍ച്ചകള്‍ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. 2018 നവംബര്‍ 22ന് തൊഴില്‍ മന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഒരു മാസത്തിനുള്ളില്‍ തോട്ടം തുറക്കാന്‍ തീരുമാനമെടുത്തിരുന്നു.
എന്നാല്‍ തോട്ടം ഉടമയും, മന്ത്രിയുടെ പാര്‍ട്ടി നയിക്കുന്ന ട്രേഡു യൂണിയന്‍ ഉള്‍പ്പെടെ എല്ലാവരും വ്യത്യസ്‌ഥ നിലപാടു സ്വീകരിച്ചതോടെ ചര്‍ച്ചയും വഴിമുട്ടി. പ്രതിസന്ധിയെ തുടര്‍ന്ന് തോട്ടം ഉപേക്ഷിച്ചു പോയ സംസ്‌ഥാനത്തെ ആദ്യ സംഭവമാണ് പീരുമേട് ടീ കമ്ബയിലേത്. തുടര്‍ന്ന് 17 വന്‍കിട തോട്ടങ്ങള്‍ ഉപേക്ഷിക്കുകയോ, പൂട്ടുകയോ ചെയ്‌തെങ്കിലും ഇവയെല്ലാം ഘട്ടം ഘട്ടമായി പിന്നീട് തുറന്നു. എന്നാല്‍ പീരുമേട് ടീ കമ്ബനിയുടെ കാര്യത്തില്‍ മാത്രം ഒരു പരിഹാരവും ഉണ്ടായില്ല. തൊഴിലാളികള്‍ താമസിക്കുന്ന തകര്‍ച്ചയിലായ ലയങ്ങള്‍ നവീകരിക്കാന്‍ കഴിഞ്ഞ ബജറ്റില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് പ്രയോജനപ്പെടുത്താന്‍ പോലും അധികൃതര്‍ക്കായില്ല. ഏതു നിമിഷവും തകര്‍ന്നു വീഴാവുന്ന മേല്‍ക്കൂരയ്‌ക്കു കീഴില്‍ ഭീതിയോടെ തൊഴിലാളികളും ആശ്രിതരും അര്‍ധപട്ടിണിയുമായി കഴിഞ്ഞുകൂടുകയാണ്.
പി.ആര്‍. രതീഷ്