ഇടുക്കി നെടുങ്കണ്ടത്ത് പേന്‍ കടി രൂക്ഷമാകുന്നു. 40 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി

ഇടുക്കി : ഇടുക്കി നെടുങ്കണ്ടത്ത് പേന്‍ കടി രൂക്ഷമാകുന്നു. 40 പേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. പൊന്നാമല മേഖലയിലെ ആറ് കുടുംബങ്ങളിലുള്ളവര്‍ക്കാണ് പേനിന്റെ കടിയേറ്റത്.പേന്‍ കടിയേറ്റതിന്റെ മുറിവുകളും പാടുകളും ഇവരുടെ ശരീരത്തിലുണ്ട്.കാപ്പി, കുരുമുളക് തോട്ടങ്ങളില്‍ തൊഴില്‍ ചെയ്യുന്നവരാണ് ഇവര്‍. കുട്ടികള്‍ക്കും കടിയേറ്റിട്ടുണ്ട്. ഹാര്‍ഡ് ടിക്ക് ഇനത്തില്‍ പെട്ട പേനാണ് ഇവരെ കടിച്ചത്. സാധാരണയായി കാട്ടുപന്നികളിലും കുരങ്ങന്‍മാരിലും കണ്ടുവരുന്ന തരം പേനുകളാണിതെന്ന് സൂചനയുണ്ട്. കടിയേറ്റ ഭാഗത്ത് അസഹനീയമായ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ട്. വനമേഖലയില്‍ വിറവ് ശേഖരിക്കാന്‍ പോയപ്പോഴാണ് കടിയേറ്റത്.ഈ സാഹചര്യത്തില്‍ പൊന്നാമല പ്രദേശവും സമീപ പ്രദേശങ്ങളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പനിയോ മറ്റ് ആരോഗ്യപ്രശ്‌നങ്ങളോ ഉള്ളവര്‍ ഉടന്‍ മുണ്ടിയെരുമ കുടുംബാരോഗ്യ കേന്ദ്രത്തിലെത്തണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. തുടര്‍ന്ന് ഇവിടെ മെഡിക്കല്‍ ക്യാമ്ബും നടത്തി.