പ്രധാന വാര്‍ത്തകള്‍
ഏഷ്യയിലെ ഏറ്റവും വലിയ ടിഫോ ബാനർ അവതരിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ
കൊച്ചി: നീളത്തിൽ ഒരു ബാനർ, 103 മീറ്റർ നീളവും 10.6 മീറ്റർ വീതിയും! കലൂർ നെഹ്റു സ്റ്റേഡിയത്തിലെ ഈസ്റ്റ് ഗാലറിയുടെ 90 ശതമാനവും ‘കവർ’ ചെയ്ത കൂറ്റൻ ‘ടിഫോ’ ബാനർ കേരള ബ്ലാസ്റ്റേഴ്സിന്‍റെ കട്ട ആരാധകരായ മഞ്ഞപ്പടയാണ് വിരിച്ചത്. ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി പോരാട്ടത്തിന് തൊട്ടുമുമ്പ് വിരിച്ച ടിഫോയ്ക്ക് ഏഷ്യയിലെ ഏറ്റവും വലിയ ടിഫോ എന്ന റെക്കോർഡും സ്വന്തമായി. ബാനർ ഗാലറിയുടെ മൂന്നാം നിലയിൽ ചുമന്നെത്തിച്ചത് 20 പേർ ചേർന്നാണ്, വേണ്ടിവന്ന സമയം 45 മിനിറ്റ്!
വിവിധ സന്ദേശങ്ങളുമായി ഫുട്ബോൾ ആരാധകർ തയ്യാറാക്കിയ ബാനറാണ് ടിഫോ. ‘ഫുട്ബോൾ എല്ലാവരുടെയും’ എന്ന ആശയത്തോടെയാണ് ബ്ലാസ്റ്റേഴ്സ് ടിഫോ രൂപകൽപ്പന ചെയ്തത്. ടിഫോയിൽ കോച്ച് വുക്കോമനോവിച്ചും മഞ്ഞപ്പടയുടെ വനിതാ കൂട്ടായ്മയും ഭിന്നശേഷിക്കാരുമെല്ലാം ചിത്രങ്ങളായി നിറഞ്ഞു.