ഏലപ്പാറയിൽ എം ടി എം എ യുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

വാഹന പരിശോധനക്കിടെയിൽ എം ടി എം എ യുമായി യുവാക്കൾ പോലീസിന്റെ പിടിയിലായി..ഇന്നലെ രാവിലെ പീരുമേട് സി ഐ രജീഷ് കുമാറിന്റെ നേതൃത്വത്തിൽ ഏലപ്പാറ ടൗണിൽ വാഹന പരിശോധനക്കിടെയാണ് രണ്ട് യുവാക്കൾ എം ടി എം എ യുമായി പോലീസ് പിടിയിലായത്. ചെമണ്ണ് മൊട്ടലയം ഭാഗത്ത് പ്ലാമൂട്ടിൽ മോനിഷ് മോഹൻ ദാസ് , വാഗമൺ പാറക്കെട്ട് പാലക്കൽ ശിവരഞ്ജിത്ത് ശിവൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിന്തറ്റിക് വിഭാഗത്തിൽ പെട്ട പോയന്റ് 3 ഗ്രാം എം ടി എം എ യാണ് യുവാക്കളിൽ നിന്നും പിടികൂടിയത്. ഏലപ്പാറ ടൗണിൽ ഇന്ന് രാവിലെ പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ രണ്ട് യുവാക്കൾ പരിഭ്രമിക്കുന്നത് കാണാനിടയായി തുടർന്ന് ഇരുവരെയും ചോദ്യം ചെയ്യുകയും ശരീര പരിശോധന നടത്തുകയും ചെയ്തു. ഇവരിൽ നിന്നും എം ടി എം എ കണ്ടെത്തുകയും ചെയ്തു. യുവാക്കളെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്. എം ടി എം എയുടെ ഉറവിടെത്തെപ്പറ്റിയാണ് പോലീസ് അന്വോഷിക്കുന്നത്. യുവാക്കളെ കോടതിയിൽ ഹാജരാക്കി. . പരിശോധനയിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ മാരിയ അഷറഫ്, റങ്ങി മോൻ സി പി , ജോമോൻ ,ഷെജിത , ജിജോ വിജയൻ , നദീർ ആൻസിയ, മഹേശ്വരൻ ,സിയാദ് എന്നിവരും ഉണ്ടായിരുന്നു.