പ്രധാന വാര്‍ത്തകള്‍
ആനക്കൊമ്പ് കേസ്; മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി
കൊച്ചി: ആനക്കൊമ്പ് കേസ് പിൻവലിക്കണമെന്ന സർക്കാർ ഹർജി തള്ളിയതിനെതിരെ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. ജസ്റ്റിസ് എ ബദറുദ്ദീനാണ് ഹർജി പരിഗണിച്ചത്.
ചരിഞ്ഞ നാട്ടാനയുടെ കൊമ്പാണ് മോഹൻലാൽ കൈവശം വച്ചതെന്നും അതിനാൽ നിയമം ലംഘിച്ചിട്ടില്ലെന്നും സർക്കാർ പറഞ്ഞു. ഇത് വന്യജീവി നിയമത്തിന്‍റെ പരിധിയിൽ വരുന്നതല്ലെന്ന് മോഹൻലാലിന്‍റെ അഭിഭാഷകനും വാദിച്ചു.