കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും കട്ടപ്പന സമ്പ്ട്രഷറിക്ക്മുമ്പിൽ ധർണ്ണയും
കെ എസ് എസ് പി യു (കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ) കട്ടപ്പന ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക് തല പ്രകടനവും കട്ടപ്പന സമ്പ്ട്രഷറിക്ക്മുമ്പിൽ ധർണ്ണയും
സമരപരിപാടികൾ 7 -12 -22 രാവിലെ 10 30 ന് കട്ടപ്പന പഴയ ബസ്റ്റാൻഡ് പരിസരത്തു നിന്നും ഉദ്ഘാടനം ചെയ്ത് ആരം ഭിക്കുന്നതുംതുടർന്ന് കട്ടപ്പന സബ്ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തപ്പെടുന്നു, രണ്ടു ഗഡുപെൻഷൻ പരിഷ്കരണ കുടിശ്ശിക ,ക്ഷാമ ആശ്വാസ കുടിശ്ശിക എന്നിവ ഉടൻ അനുവദിക്കുക ലഭ്യമാകേണ്ട 11 ശതമാനം ക്ഷാമാശ്വാസം അനുവദിക്കുക പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക കോൺട്രിബ്യൂട്ടറി പെൻഷൻ സമ്പ്രദായം അവസാനിപ്പിക്കുക ജീവനക്കാരുടെ ചികിത്സാ പദ്ധതിയായ മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക മെഡിസിപ്പ് പരിധിയിൽ കൂടുതൽ ആശുപത്രികൾ ഉൾപ്പെടുത്തുക പെൻഷൻപരിഷ്കരണ നടപടികൾ ആരംഭിക്കുക തുടങ്ങിയ പ്രധാനപ്പെട്ട ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രകടനവും ധരണ്ണയും സമരപരിപാടികളിൽ കെഎസ്എസ് പിയു ജില്ലാ കൗൺസിൽ അംഗം കെ ആർ ദിവാകരൻ ഇടുക്കി ജില്ലാ വൈസ് പ്രസിഡണ്ട് പി ഡി ഡാനിയൽ കെഎസ്എസ് പി യു കട്ടപ്പന ബ്ലോക്ക് പ്രസിഡണ്ട് ടോമി കൂത്രപ്പള്ളി ജില്ലാ വൈസ് പ്രസിഡണ്ട് കെ പി ദിവാകരൻ, ബ്ലോക്ക് സെക്രട്ടറി കെ വി വിശ്വനാഥൻ ബ്ലോക്ക് ട്രഷറർ കെഎസ് അഗസ്റ്റ്യൻ ജില്ലാ കമ്മിറ്റി അംഗങ്ങളായ ലീലാമ്മ ഗോപിനാഥ് ത്രേസ്യാമ്മ മാത്യു തുടങ്ങിയവർ നേതൃത്വം നൽകും കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള 11 യൂണിറ്റുകളാണ് സമരപരിപാടികളിൽ പങ്കെടുക്കുന്നത്
വിശ്വനാഥൻ K V
സെക്രട്ടറി
KSSPU കട്ടപ്പന
ബ്ളോക്ക് കമ്മറ്റി