ലോകരാജ്യങ്ങള്‍, പ്രത്യേകം തയാറാക്കിയ കാരവന്‍ വാഹനങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്ന 33 അംഗ വിദേശികളുടെ സംഘം തേക്കടിയിലെത്തി
കുമളി: ലോകരാജ്യങ്ങള്‍, പ്രത്യേകം തയാറാക്കിയ കാരവന്‍ വാഹനങ്ങളില്‍ ചുറ്റി സഞ്ചരിക്കുന്ന 33 അംഗ വിദേശികളുടെ സംഘം തേക്കടിയിലെത്തി.ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ളവരാണ് സംഘത്തിലുള്ളത്. ഇവര്‍ക്കൊപ്പം ഡല്‍ഹിയില്‍നിന്നുള്ള മൂന്നു ഗൈഡുമാരും സഹായത്തിനുണ്ട്. ജര്‍മനിയില്‍നിന്നുള്ള സംഘം സ്വിറ്റ്സര്‍ലന്‍ഡിലെത്തി അവിടെനിന്നുള്ള സംഘവും ചേര്‍ന്നു ഒരുമിച്ച് ലോകയാത്ര ആരംഭിക്കുകയായിരുന്നു.135 ദിവസത്തെ യാത്രക്കിടെ ഏഴ് രാജ്യങ്ങളില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഒരു വര്‍ഷംകൊണ്ട് 18 രാജ്യം സന്ദര്‍ശിക്കാനാണ് തീരുമാനം. ആസ്ട്രേലിയയില്‍ യാത്ര അവസാനിക്കും. ലോക സഞ്ചാരത്തിനിടെ മൂന്ന് മാസത്തോളം സംഘം ഇന്ത്യയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. കേരളത്തിന്‍റെ മനോഹാരിതയും പ്രകൃതിഭംഗിയും മനസ്സിലാക്കിയാണ് സംഘം സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങള്‍ സന്ദര്‍ശിച്ച് ഒടുവില്‍ തേക്കടിയിലും എത്തിയത്.പത്ത് ടണ്ണോളമുള്ള 18 കാരവന്‍ വാഹനങ്ങളാണ് യാത്രക്കായി ഉപയോഗിക്കുന്നത്. ഇവ ഒന്നിച്ച് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ലഭിക്കാത്തതിനാല്‍ രണ്ടിടങ്ങളിലായാണ് പാര്‍ക്ക് ചെയ്യുന്നത്. ലോക സഞ്ചാരത്തിനായി ഓരോരുത്തരും 33,000 യൂറോയാണ് ചെലവഴിക്കുന്നത്. തേക്കടിയിലെത്തിയ സംഘം ഇവിടത്തെ കാഴ്ചകള്‍ കണ്ട ശേഷം തമിഴ്നാട്ടിലേക്ക് ബധനാഴ്ച യാത്ര തിരിക്കും.