വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒയ്ക്കും പൊലിസിനും താലുക്ക് വികസനസമിതിയോഗം നിര്‍ദ്ദേശം നല്‍കി

മൂവാറ്റുപുഴ: വിദ്യാര്‍ത്ഥികളെ കയറ്റാന്‍ മടിക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആര്‍.ടി.ഒയ്ക്കും പൊലിസിനും താലുക്ക് വികസനസമിതിയോഗം നിര്‍ദ്ദേശം നല്‍കി.ഞായറാഴ്ചകളില്‍ സര്‍വീസ് മുടക്കുന്ന സ്വകാര്യ ബസുകള്‍ക്കെതിരെ പരിശോധിച്ച് നടപടി സ്വീകരിക്കാനും ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. കെ.എസ്.ആര്‍.ടി.സി, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നുകളുടെ വില്പന വ്യാപകമായെന്ന പരാതി ഉയര്‍ന്നു. ഇവിടെ രാത്രികാലങ്ങളിലടക്കം പട്രോളിംഗ് ശക്തമാക്കാന്‍ പൊലിസിനും എക്‌സൈസിനും നിര്‍ദ്ദേശം നര്‍കി. ഭാരവണ്ടി വാഹനങ്ങളുടെ നഗരയാത്രകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തണം. വൈകിട്ട് രം നാലുമണിക്ക് ശേഷമായി ഭാരവണ്ടികളുടെ നഗരപ്രവേശനം ക്രമീകരിക്കണമെന്ന നിര്‍ദ്ദേശവും യോഗത്തിലുണ്ടായി. ആവശ്യമായ നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി. നഗരത്തില്‍ ആവശ്യമായ ഇടങ്ങളില്‍ നോപാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിക്കണം. ആവോലി പഞ്ചായത്തിലെ പി.എം റോഡിന് വീതികൂട്ടുവാനുള്ള നടപടികള്‍ തുടങ്ങും.എം.വി.ഐ.പി കനാലുകളുടെ കാടുകള്‍ വെട്ടിത്തെളിച്ച് നീരൊഴുക്ക് സുഗമമാക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. മുറിക്കല്ലിലെ റോഡ് പുറമ്ബോക്കുകള്‍ അളന്ന് തിട്ടപ്പെടുത്താന്‍ സര്‍വേയറോട് നിര്‍ദേശിച്ചു. യോഗത്തില്‍ ഡോ. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. ആര്‍.ഡി.ഒ പി.എന്‍. അനി, തഹസില്‍ദാര്‍ (എല്‍. ആര്‍) അസ്മാബീവി, താലൂക്ക് വികസനസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.