മഹാകവി കട്ടക്കയം സൃഷ്ടിച്ചത് സർഗ്ഗ പ്രപഞ്ചം

കോട്ടയം_ സർഗ്ഗ പ്രപഞ്ചം സൃഷ്ടിച്ച രചന ശൈലിയിലൂടെയാണ് മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള മലയാളസാഹിത്യലോകത്ത് ചിരപ്രതിഷ്ഠ നേടിയതെന്ന് ഗവ.ചീഫ് ഡോക്ടർ എൻ. ജയരാജ് . ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ കവിത്രയങ്ങളുടെ മഹാകാവ്യങ്ങൾക്കിടയിൽ കട്ടക്കയത്തിന്റെ ശ്രീയേശു വിജയം മഹാ കാവ്യം പ്രകാശിച്ചു നിൽക്കുന്നത് ഭക്തിയിലധിഷ്ഠിതമായ എഴുത്ത് ശൈലിയിലൂടെയാണ്. മഹാകാവ്യങ്ങളും, ഖണ്ഡകാവ്യങ്ങളും, കവിതകളും അടക്കം കൈരളിയെ പരിപോഷിപ്പിച്ച ഒട്ടേറെ കൃതികൾ മലയാളത്തിന് നൽകിയിട്ടും അദ്ദേഹം വേണ്ടത്ര ആദരിക്കപ്പെട്ടിട്ടില്ലെന്നും ഡോ.എൻ ജയരാജ് ചൂണ്ടിക്കാട്ടി.സംസ്കാര വേദി സംഘടിപ്പിച്ച മഹാകവി കട്ടക്കയം ചെറിയാൻ മാപ്പിള അനുസ്മരണ സമ്മേളനം കോട്ടയം കെ.എം മാണി ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്കാര വേദി പ്രസിഡൻറ് ഡോക്ടർ വർഗീസ് പേരയിലിന്റെ അധ്യക്ഷതയിൽ കുര്യാസ് കുമ്പളക്കുഴി,,സ്റ്റീഫൻ ജോർജ് എക്സ് എം എൽ എ, പ്രൊഫ. ലോപ്പസ് മാത്യു, അഡ്വ. മനോജ് മാത്യൂ,ജോസഫ് കെ നെല്ലുവേലി, മാലേത്ത് പ്രതാപചന്ദ്രൻ, പ്രൊഫസർ ചാർലി കട്ടക്കയം, ജോജി കുറത്തിയാടൻ,രാജു കുന്നക്കാട്ട് ശ്രീ ജെയിംസ് കട്ടക്കയം, ബാബു ടി. ജോൺ, ബിജു നൈനാൻ മരുതെക്കുന്നേൽ ഡോ.സുമ സിറിയക്,അംബികാ ഗോപൻ എന്നിവർ പ്രസംഗിച്ചു.
മഹാകവി കട്ടക്കയം അനുസ്മരണ സമിതി നടത്തിയ അഖില കേരള കവിതാരചന മത്സരത്തിൽ ആർദ്ര . (ഹോളിക്രോസ് വിദ്യാസദനം തെള്ളകം, അഖില ബിനു(ടെക്നിക്കൽ ഹയർസെക്കണ്ടറി സ്ക്കൂൾ മുട്ടം), മൂ ആഫിയ ഷാനവാസ്(സെന്റ് മേരീസ് എച്ച് എച്ച് എസ് മുട്ടം) എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. . ക്രിസ്റ്റീനാ മാത്യൂ(സെന്റ് തോമസ് എച്ച്. എസ് എരുമേലി), ആരോൺ സി.തോമസ്(എസ് സി എസ് എച്ച് എസ് എസ് തിരുവല്ല) എന്നിവർ പ്രോത്സാഹന സമ്മാനങ്ങൾ നേടി. മഹാകവി കട്ടക്കയം കവിതകളുടെ ആലാപന മത്സരത്തിൽ ജോമോൾ റോജസ്, ടെസി കട്ടക്കയം,എന്നിവർ സമ്മാനാർഹരായി.