പ്രധാന വാര്‍ത്തകള്‍
3 കാറുകൾ കൂട്ടിയിടിച്ച് 8 പേർക്ക് പരിക്ക്

തൊടുപുഴ: വെങ്ങല്ലൂര്‍ ജങ്ഷന് സമീപം കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു.ശനിയാഴ്ച രാത്രി 11.40ന് തൊടുപുഴ വെങ്ങല്ലൂര്‍ ജങ്ഷന് സമീപമായിരുന്നു അപകടം. തൊടുപുഴ ഭാഗത്തുനിന്ന് വന്ന കാര്‍ എറണാകുളത്തുനിന്ന് വരികയായിരുന്ന മറ്റ് രണ്ട് കാറുകളില്‍ ഇടിക്കുകയായിരുന്നു.കോലാനി സ്വദേശികളായ ആല്‍ബിന്‍, ജയ്സണ്‍, ജിസ്, അജിത്, ചുങ്കം സ്വദേശി തോംസണ്‍ മാത്യു എന്നിവര്‍ക്കും തൊടുപുഴ കണ്ടോത്ത് ജോസ് ജോസഫ് (70) ഭാര്യ സലീന (64), മകന്‍ ജോസഫ് (41) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.