പ്രധാന വാര്‍ത്തകള്‍
ഇടുക്കി റവന്യൂ ജില്ല കലോത്സവം ഉണർവ് 2K22ന് തുടക്കം


ഇടുക്കി: ഇടുക്കി റവന്യൂ ജില്ല കലോത്സവത്തിന് തുടക്കം. നാല് ദിവസം പത്ത് വേദികളിലായി നടക്കുന്ന കലോത്സവത്തില്‍ ഏഴ് ഉപജില്ലകളില്‍ നിന്നായി 3500-ഓളം മത്സരാര്‍ഥികളാണ് പങ്കെടുക്കുന്നത്. മുതലക്കോടം സെന്‍റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, സേക്രട്ട് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍, സെന്‍റ് ജോര്‍ജ് ഹൈസ്‌കൂള്‍, സെന്‍റ് ജോര്‍ജ് പാരീഷ് ഹാള്‍ എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. 50 വിധികര്‍ത്താക്കളാണ് മത്സരഫലം നിര്‍ണയിക്കുക. കലോത്സവത്തിന്‍റെ വിജയകരമായ നടത്തിപ്പിന് 501 അംഗ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. സെന്‍റ് ജോര്‍ജ് യുപി സ്‌കൂളിലാണ് മത്സരാര്‍ഥികള്‍ക്കായി ഭക്ഷണമൊരുക്കുന്നത്. ഹൈ റേഞ്ചില്‍ നിന്നെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് രണ്ട് സ്‌കൂളുകളിലായാണ് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.