രാഷ്ട്രീയം കളിച്ച് ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കിയപ്പോൾ മലയാളി വിദ്യാർത്ഥികൾ കൂട്ടത്തോടെ രാജ്യം വിടുന്നു, ചേക്കേറുന്നത് ബ്രിട്ടൻ ഉൾപ്പടെ 51 രാജ്യങ്ങളിൽ


തിരുവനന്തപുരം: കുട്ടികളുടെ ഉന്നത വിദ്യാഭ്യാസം കുട്ടിച്ചോറാക്കുന്ന രാഷ്ട്രീയാതിപ്രസരവും,അധികാര വടംവലിയും,സമരാഭാസങ്ങളും യൂണിയന്‍ രാജും കേരളത്തിലെ സര്‍വകലാശാലകളെ ചരിത്രത്തിലാദ്യമായി കൂട്ടത്തോടെ ഭരണസ്തംഭനത്തിലും പ്രതിസന്ധിയിലുമാഴ്ത്തി.വിദ്യാര്‍ത്ഥികള്‍ തീ തിന്നുകയാണ്. പരീക്ഷകളും ഫലപ്രഖ്യാപനവും നീളുന്നതിനാല്‍ ഡിഗ്രി, പി. ജി. കോഴ്സുകള്‍ സമയത്ത് തീരുന്നില്ല. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല. വിദേശത്തടക്കം ജോലി കിട്ടിയ ആയിരത്തോളം പേര്‍ ഒറിജിനല്‍ സമര്‍പ്പിക്കാനാവാതെ ആധിയിലാണ്.ആരോഗ്യ സര്‍വകലാശാലാ വി.സി ഡോ.മോഹന്‍ കുന്നുമ്മല്‍ ഒഴികെ ഒന്‍പത് വി. സിമാര്‍ പുറത്താക്കല്‍ ഭീഷണിയിലാണ്. കേരള, കാര്‍ഷിക, ഫിഷറീസ്, സാങ്കേതിക സര്‍വകലാശാലകള്‍ ഇന്‍ചാര്‍ജ് വി.സി ഭരണത്തില്‍. കസേരയുറപ്പിക്കാന്‍ ഗവര്‍ണര്‍ക്കെതിരേ കോടതികള്‍ കയറിയിറങ്ങുന്ന വി.സിമാര്‍ നയപരമായ തീരുമാനങ്ങളെടുക്കാത്തത് ഭരണ സ്തംഭനമുണ്ടാക്കുന്നു. ഒന്നിനും വി.സിമാരുടെ മേല്‍നോട്ടമില്ല. അദ്ധ്യാപക നിയമനങ്ങളടക്കം മുടങ്ങി.എം.ജി, കാലിക്കറ്റ്, കുസാറ്റ്, സംസ്‌കൃതം, കണ്ണൂര്‍, മലയാളം, ഓപ്പണ്‍, ഡിജിറ്റല്‍, വെറ്ററിനറി വി.സിമാരാണ് പുറത്താക്കല്‍ ഭീഷണിയില്‍. ഉന്നതവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലാക്കാന്‍ ബഡ്ജറ്റിലെ ആയിരം കോടിയുള്‍പ്പെടെ വമ്ബന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് ഈ അധഃപതനം.
കേരള, എം.ജി, കണ്ണൂര്‍
പരീക്ഷാഫലങ്ങള്‍ വൈകുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നില്ല. കേരളയില്‍ പഴയ ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് പരീക്ഷ നടത്തി. വി.സി നിയമന സമിതിയിലേക്ക് സെനറ്റ് പ്രതിനിധിയെ നല്‍കുന്നില്ല. കോടതിയുടെ പ്രഹരമേറ്റ കണ്ണൂര്‍ വി.സി തീരുമാനങ്ങളെടുക്കുന്നില്ല. അവിടെ രണ്ട് വര്‍ഷമായി 72 വിഷയങ്ങളില്‍ ബോര്‍ഡ് ഒഫ് സ്റ്റഡീസില്ല.കാലിക്കറ്റ്
ബിവോക് തുടങ്ങിയ കോഴ്സുകളില്‍ ആറ് സെമസ്റ്റര്‍ കഴിഞ്ഞിട്ടും ഒന്നാം സെമസ്റ്റര്‍ പരീക്ഷ നടത്തിയിട്ടില്ല. ഇന്റഗ്രേറ്റഡ് കോഴ്സുകളില്‍ മൂന്ന് സെമസ്റ്ററായിട്ടും സിലബസില്ല. പുനഃപ്രവേശനം നേടിയ 2000 കുട്ടികളുടെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നില്ല.സാങ്കേതികം
ഗവര്‍ണര്‍ നിയമിച്ച താത്കാലിക വി.സിക്കെതിരായ സമരം ഹൈക്കോടതിയുടെ അനുകൂല ഉത്തരവോടെ ആവിയായി. താല്‍ക്കാലിക വി. സി ചുമതലയേറ്റെങ്കിലും സ്തംഭനാവസ്ഥ മാറാന്‍ ആഴ്ചകളെടുക്കും. ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള 7000ത്തിലേറെ അപേക്ഷകള്‍ തീര്‍പ്പാക്കണം. ബിരുദ സര്‍ട്ടിഫിക്കറ്റിനുള്ള എക്സ്പ്രസ്, ഫാസ്റ്റ്ട്രാക്ക് അപേക്ഷകള്‍ സ്വീകരിക്കുന്നില്ല. 2500 എന്‍ജി. ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കി, 5600 ഇനിയും ബാക്കിയുണ്ട്.കാര്‍ഷികം
വി.സി, രജിസ്ട്രാര്‍, പരീക്ഷാ കണ്‍ട്രോളര്‍ തസ്തികകളിലെല്ലാം ഇന്‍ ചാര്‍ജ് ഭരണം. സി.പി.എം സംഘടനകള്‍ 50 ദിവസമായി തുടരുന്ന സമരം പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭിപ്പിച്ചു. നേതാവിനെ തരംതാഴ്ത്തി സ്ഥലം മാറ്റിയതിനെതിരെയാണ് സമരം. രജിസ്ട്രാറെ ഓഫീസില്‍ കയറ്റുന്നില്ലസംസ്‌കൃതം
കുട്ടികളില്ലാതെ തിരുവനന്തപുരം, കൊയിലാണ്ടി, പന്മന, ഏറ്റുമാനൂര്‍, തിരൂര്‍ തുടങ്ങിയ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ പൂട്ടലിലേക്ക്. 200 ഗസ്റ്റ് അദ്ധ്യാപകരെ പിരിച്ചുവിട്ടു.
ഓപ്പണ്‍ സര്‍വകലാശാലയില്‍ കുട്ടികള്‍ കുറവായതിനാല്‍ പ്രാദേശിക പഠനകേന്ദ്രങ്ങള്‍ പ്രതിസന്ധിയില്‍. ഡിജിറ്റല്‍ സര്‍വകലാശാല ഇഴയുന്നു.
51 രാജ്യങ്ങളില്‍
- 51 വിദേശ രാജ്യങ്ങളില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ചേക്കേറി. ബ്രിട്ടനിലേക്കാണ് ഒഴുക്ക്.
- 4000 ബിരുദ സീറ്റില്‍ കുട്ടികളില്ല
- കേരളയില്‍ 40% സീറ്റ് കാലി
- സ്വാശ്രയത്തില്‍ 55%
- യു.ഐ.ടികളില്‍ 62%