ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലിയും ഡിസംബർ നലിന് കട്ടപ്പനയിൽ

കട്ടപ്പന. ചെറുപുഷ്പ മിഷൻ ലീഗ് പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലിയും ഡിസംബർ നാലിന് 8.30 ന് കട്ടപ്പന സൈന്റ് ജോർജ് ഫറോനാ ദേവാലയത്തിൽ നടക്കുമെന്ന് മിഷൻ ലീഗ് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ അറിയിച്ചു.
കട്ടപ്പന ഫറോനാ ചെറുപുഷ്പ മിഷൻ ലീഗിന്റെ അഭിമുഖ്യത്തിൽ നടക്കുന്ന
പ്ലാറ്റിനം ജൂബിലി സമാപനവും പ്രേഷിത റാലിയും സെയിന്റ് ജോർജ് ഫറോനാ ദേവാലയത്തിൽ കാഞ്ഞിരപ്പള്ളി രൂപതാ മുൻ മെത്രാൻ മാർ മാത്യു അറക്കൽ വിശുദ്ധ കുർബാന അർപ്പിച്ചു ഉൽഘാടനം ചെയ്യും.കട്ടപ്പന ഫറോനാ വികാരി ഫാ. വിൽഫിച്ചൻ തേക്കെവയലിൽ, ഫാ. മനു കിളിക്കൊത്തിപാറ, എന്നിവർ സഹകാർമികരായിരിക്കും. ഫാ. റോയി കണ്ണൻച്ചിറ( സി എം ഐ ) മുഖ്യ സന്ദേശം നൽകും. തുടർന്ന് സെയിന്റ് ജോർജ് പള്ളി മൈതാനത്തു നിന്നാരംഭിക്കുന്ന പ്രേഷിത റാലിയിൽ ആയിരങ്ങൾ പങ്കെടുക്കും. മാർ മാത്യു അറക്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്യും.മിഷൻ ലീഗ് ഫറോനാ ഡയറക്ടർ, ഫാ. അജോ പേഴുംകാട്ടിൽ, ഫാ. നോബിൾ പൊടിമറ്റത്തിൽ, ഫാ വർഗീസ് കുളമ്പള്ളിയിൽ, ഫറോനാ അനിമേറ്റർ സി. ലില്ലി ട്രീസ, രൂപതാ പ്രസിഡന്റ് ജോ റോയി,
ഫോറോനയിലെ മറ്റ് ഇടവ വൈദികർ
തുടങ്ങിയവർ നേതൃത്യം നൽകും. ആയിരക്കണക്കിന് മിഷൻ ലീഗ് പ്രവർത്തകർ അണിനിരക്കുന്ന റാലിയിൽ കട്ടപ്പന ഫോറോനയിലെ വിവിധ ഇടവക കളിൽനിന്നുള്ള ചെറു പുഷ്പ മിഷൻ ലീഗ് ആൺകുട്ടികളും പെൺകുട്ടികളും അണിനിരക്കും. നിഛല ദൃശ്യങ്ങൾ, പ്രചെന്നവേഷം, ബൻഡ് മേളം,എന്നിവ റാലിക്ക് മോടിപകരും.കട്ടപ്പന പള്ളിക്കവല,, ചെന്നാട്ട്മറ്റം കവല, സെൻട്രൽ ജംഗ്ഷൻ, ഗാന്ധി സ്ക്വായർ, പഴയ ബസ് സ്റ്റാൻഡ്, പോലീസ് സ്റ്റേഷൻ റോഡ് വഴി പള്ളിഗ്രൗണ്ടിൽ സമാപിക്കും.
പത്ര സമ്മേളനത്തിൽ ഫാ. അജോ പേഴുംകാട്ടിൽ, ഫാ. നോബിൾ പൊടിമറ്റത്തിൽ, രൂപതാ ഓർഗനെയിസർ അലൻ ജോളി തുടങ്ങിയവർ പങ്കെടുത്തു.