കുമളി പച്ചക്കാനത്ത് വോട്ട് ചെയ്തത് അഞ്ച് പേര് മാത്രം!
ഇടുക്കി: കേരളത്തിലെ തന്നെ ഏറ്റവും ചെറിയ പോളിങ് ബൂത്തുകളിലൊന്നാണ് പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പച്ചക്കാനം ബൂത്ത്. ഇക്കുറി 29 പേരില്‍ അഞ്ച് പേര് മാത്രമാണ് വോട്ട് രേഖപെടുത്തിയത്. രാവിലെ ഏഴിന് തന്നെ ആദ്യവോട്ടറായ അയ്യപ്പന് എത്തി വോട്ടുചെയ്തു.
പത്തരക്ക് ഒരാളും പന്ത്രണ്ടരക്ക് ഭാര്യയും ഭര്‍ത്താവുമെത്തി. മൂന്നരക്ക് പുതുതായി പേര് ചേര്‍ക്കപ്പെട്ട ഡെനില്‍ ജാസ്മിന് എത്തി കന്നി വോട്ട് ചെയ്തു. കുമളി പഞ്ചായത്തിലെ തേക്കടി വാര്‍ഡിന്റെ ഭാഗമാണിത്. പച്ചക്കാനം ബൂത്തിലെത്തണമെങ്കില്‍ വള്ളക്കടവ്-വണ്ടിപ്പെരിയാര്‍ വഴി 35 കലോമീറ്റര്‍ സഞ്ചരിക്കണം. പോളിങ്ങിനുള്ള ഉദ്യോഗസ്ഥര്‍ തലേദിവസം തന്നെ സ്ഥലത്തുപോയി ക്യാമ്പ് ചെയ്യുകയാണ് പതിവ്. ആദ്യമായി രണ്ട് വനിത ജീവനക്കാരും ഉണ്ടായിരുന്നു സംഘത്തില്‍. ഈ പ്രാവശ്യം 29 വോട്ടര്‍മാരാണുള്ളത്. 20 വയസുകാരിയായ പെണ്‍കുട്ടിയെ പുതുതായി ചേര്‍ത്തതിനാലാണ് എണ്ണം 29-ലെത്തിയത്.
Photo :പച്ചക്കാനം ബൂത്തിൽ ആദ്യം വോട്ട് ചെയ്ത അയ്യപ്പനൊപ്പം തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ