Idukki വാര്‍ത്തകള്‍ കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ ഇരയായി ഗുരുതരമായി പരിക്കേറ്റ ഇടുക്കി പീരുമേട്ടിലെ ലിബിന്റെ
കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ നടന്ന റാഗിങ്ങിൽ ഇരയായി ഗുരുതരമായി പരിക്കേറ്റ ഇടുക്കി പീരുമേട്ടിലെ ലിബിന്റെ
ഭവനം CSDS സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് സന്ദർശിച്ചു


കുട്ടിയുടെ പിതാവ് ലക്ഷ്മണപെരുമാളിനോട് വിവരങ്ങൾ ആരായുകയും സി എസ് ഡി എസിന്റെ പൂർണ്ണ പിന്തുണ അറിയിക്കുകയും ചെയ്തു. പീരുമേട് താലൂക്ക് പ്രസിഡന്റ് കെ വി പ്രസാദ്, സെക്രട്ടറി ജോൺസൻ ജോർജ്, മറ്റ് ഭാരവാഹികൾ, LMS കുടുംബയോഗ അംഗങ്ങളും ഒപ്പമുണ്ടായിരുന്നു.
കേസ് അട്ടിമറിയ്ക്കുവാൻ പോലീസ് ഒത്താശ ചെയ്യുന്നുവെന്ന പരാതി കുടുംബം സംസ്‌ഥാന അധ്യക്ഷനെ അറിയിച്ചു.
ഈ വിഷയത്തിൽ CSDS ന്റെ പിന്തുണ അഭ്യർത്ഥിക്കുകയും തുടർന്നുള്ള സമരങ്ങളിലും നിയമ നടപടികളിലും CSDS ന് ഒപ്പം ഉണ്ടാകുമെന്നും കുടുംബം അറിയിച്ചു.