Idukki വാര്‍ത്തകള്‍
ഏലപ്പാറ ഏരിയയിൽ കേരള കർഷക സംഘത്തിന്റെ മെമ്പർഷിപ്പ് ക്യാമ്പയിൻ പൂർത്തിയായി


വളകോട്, ഉപ്പുതറ,പശുപ്പാറ, ചീന്തലാർ,ചെമ്മണ്ണ്, ഏലപ്പാറ,പുള്ളിക്കാനം, വാഗമൺ ,കണയങ്കവയൽ,പെരുവന്താനം, ഏന്തായാർ, കൊക്കയാർ, മുപ്പത്തിയഞ്ചാം മൈൽ എന്നി വില്ലേജ് കമ്മിറ്റികളിൽ നിന്നായി
19500 കർഷകരെ അംഗങ്ങളായി ചേർത്തു. മെമ്പർഷിപ്പിന്റെ പണവും ചാർട്ടും തിങ്കളാഴ്ച ഏലപ്പാറ പിറ്റി സൈമൺ ആശാൻ സ്മരക മന്ദിരത്തിൽ ചേർന്ന യോഗത്തിൽ വച്ച് കർഷക സംഘം ഏരിയ സെക്രടറി ബേബി മാത്യൂവിൽ നിന്നും സംസ്ഥാന വർക്കിംങ്ങ് കമ്മറ്റിയംഗം പി പി ചന്ദ്രൻ ഏറ്റുവാങ്ങി. ഏരിയ പ്രസിഡന്റ് എം റ്റി സജി അധ്യക്ഷനായി. ജില്ലാ എക്സിക്യൂട്ടിവ് അംഗം എം ജെ വാവച്ചൻ സംസാരിച്ചു.