അപകടത്തില്‍ തകര്‍ന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനും സംഘട്ടനത്തിനുമിടയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു

കട്ടപ്പന: അപകടത്തില്‍ തകര്‍ന്ന ബൈക്ക് നന്നാക്കുന്നതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക് തര്‍ക്കത്തിനും സംഘട്ടനത്തിനുമിടയില്‍ ഒരാള്‍ മരിച്ച സംഭവത്തില്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടാമത്തെ പ്രതിയെക്കൂടി കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തു.കട്ടപ്പന വാഴവര കുഴിയാത്ത് ഹരികുമാറിനെയാണ് (26) അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു.വാഴവര പാറക്കല്‍ ജോര്‍ജിന്‍റെ മകന്‍ രാജു (47) സംഘര്‍ഷത്തെ തുടര്‍ന്ന് കഴിഞ്ഞ ശനിയാഴ്ച വീട്ടില്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിലാണ് അറസ്റ്റ്. കേസില്‍ വാഴവര കാരിക്കുഴിയില്‍ ജോബിനെ (25) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ഹരികുമാറിനെ കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുത്ത് ചികിത്സക്കായി ഇടുക്കി മെഡിക്കല്‍ കോളജിലാക്കിയിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ഉടനെയായിരുന്നു അറസ്റ്റ്.